അഥൻസ്: ഹെല്ലനിക് റിപ്പബ്ലിക്കിലെ സൗദി അറേബ്യയുടെ പുതിയ അംബാസഡറായി പ്രിൻസ് സൗദ് ബിൻ അബ്ദുൽമുഹ്സിൻ ചുമതലയേറ്റു. ബുധനാഴ്ച അഥൻസിലെ പ്രസിഡൻഷ്യൽ പാലസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കോൺസ്റ്റാന്റിനോസ് തസൗലാസിന് അദ്ദേഹം ഔദ്യോഗിക നിയമന രേഖകൾ സമർപ്പിച്ചു.
ചടങ്ങിൽ സൗദി ഭരണാധികാരി കിംഗ് സൽമാൻ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ ആശംസകളും അഭിനന്ദനങ്ങളും അംബാസഡർ ഗ്രീക്ക് പ്രസിഡന്റിനെ അറിയിച്ചു.
ഗ്രീക്ക് ജനതയ്ക്ക് തുടർച്ചയായ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന സൗദി നേതൃത്വത്തിന്റെ ആശംസകളും അദ്ദേഹം പ്രസിഡന്റിന് കൈമാറി.
