മക്ക: മക്ക മേഖലയിൽ റാബിഗ് തീരത്ത് കടലിൽ ബോട്ട് തകരാറിലായതിനെ തുടർന്ന് കുടുങ്ങിയ രണ്ട് ബംഗ്ലാദേശ് സ്വദേശികളെ സൗദി അതിർത്തി രക്ഷാസേനയുടെ തിരച്ചിൽ-രക്ഷാ സംഘം രക്ഷപ്പെടുത്തി. ഇവർക്ക് ആവശ്യമായ സഹായവും രക്ഷാസേന നൽകി.
കടലിൽ പോകുന്നവർ യാത്രയ്ക്ക് മുമ്പ് ബോട്ടുകളും മറ്റ് ജലവാഹനങ്ങളും കടൽയാത്രയ്ക്ക് അനുയോജ്യമായ അവസ്ഥയിലാണെന്ന് ഉറപ്പാക്കണമെന്നും സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്സ് മുന്നറിയിപ്പ് നൽകി.
അടിയന്തര സാഹചര്യങ്ങളിൽ മക്ക, മദീന, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും സൗദിയിലെ മറ്റ് മേഖലകളിൽ 994 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
