മദീന: മദീനയിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് വിദേശ വനിതകൾ അറസ്റ്റിലായി. മദീന പോലീസും ജനറൽ ഡയറക്ടറേറ്റ് ഫോർ കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്റ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗും സംയുക്തമായി നടത്തിയ സുരക്ഷാ പരിശോധനയിലാണ് ഇവർ പിടിയിലായത്.
നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ തുടരന്വേഷണത്തിനായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായി സുരക്ഷാ അധികൃതർ അറിയിച്ചു.
