ജിദ്ദ: സ്വകാര്യ മേഖലയിലെ പ്രൊജക്ട് മാനേജ്മെന്റ് തസ്തികകളിൽ സൗദിവൽക്കരണ നിരക്ക് 70 ശതമാനമായി ഉയർത്താൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. നഗരസഭാ-ഭവനകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ തീരുമാനം. 2027 ഫെബ്രുവരി 14 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
തൊഴിൽ വിപണി തന്ത്രത്തിന്റെയും സൗദി വിഷൻ 2030-ന്റെയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി, പ്രൊഫഷണൽ തസ്തികകളിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനും അവരെ ശാക്തീകരിക്കാനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി
