റിയാദ്: സൗദി അറേബ്യയിലെ പ്രവാസികൾക്ക് ജനന മരണ സർട്ടിഫിക്കറ്റുകൾ അബിർ ഓൺലൈൻ സർവീസ് വഴി തിരുത്താൻ സൗകര്യമായി. ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി കേണൽ സാലിഹ് ബിൻ സഅദ് അൽമുറബ്ബ ഇന്നലെയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. റിയാദിലെ ജവാസാത്ത് ആസ്ഥാനത്ത് അബ്ശിറിലെ പുതിയ ഓൺലൈൻ സേവനങ്ങളെ അദ്ദേഹം പരിചയപ്പെടുത്തി.
സൗദിയിൽ ജനിച്ചവരുടെ ജനന സർട്ടിഫിക്കറ്റുകളിലെയും മരണ സർട്ടിഫിക്കറ്റുകളിലെയും അപാകതകൾ തിരുത്താൻ അഹവാലുൽ മദനി ഓഫീസുകളിൽ നേരിട്ട് പോകേണ്ടിയിരുന്നു. ഇതാണ് ഇപ്പോൾ ഓൺലൈൻ വഴി ആക്കിയിരിക്കുന്നത്. പുതിയ സേവനം പ്രവാസികൾക്ക് വലിയ ആശ്വാസമാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു
