കൂവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തി ലംഘിച്ചെത്തിയ രണ്ട് ശത്രുതപൂർണ്ണമായ ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും കുവൈറ്റ് വ്യോമപ്രതിരോധ സേന വിജയകരമായി വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച (ജൂലൈ 8) പുലർച്ചെയാണ് സംഭവം.
ആക്രമണത്തിൽ രാജ്യത്ത് എവിടെയും ആളപായമോ ഭൗതികമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സായുധ സേന പൂർണ്ണ സജ്ജരാണെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ സ്റ്റാഫ് സൗദ് അൽ-ഒതൈബി അറിയിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ ഉയർന്ന പ്രവർത്തന സജ്ജതയോടെയാണ് സേന നിലയുറപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. — കുവൈറ്റ് വാർത്താ ഏജൻസി (KUNA)
