GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഗാർഹിക തൊഴിലാളികളുടെ ഇഖാമ ഇനി മൂന്ന് മാസം വീതം പുതുക്കാം; സഊദി മന്ത്രിസഭയുടെ അംഗീകാരം.

റിയാദ്: സഊദി കിരിടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സുപ്രധാന കാര്യങ്ങൾക്ക് അംഗീകാരങ്ങൾ നൽകി. ഗാർഹിക തൊഴിലാളികൾക്കും സമാന വിഭാഗങ്ങളിലുള്ളവർക്കും റെസിഡൻസി പെർമിറ്റുകൾ ത്രൈമാസ അടിസ്ഥാനത്തിൽ നൽകുന്നതിനും പുതുക്കുന്നതിനും നൽകിയ അംഗീകാരമാണ് ഇതിൽ പ്രധാനം.

ഇതോടെ മറ്റു തൊഴിലാളികളെയും പോലെ സ്പോൺസർക്ക് ഗാർഹിക തൊഴിലാളികളുടെ ഇഖാമയും ഇനി മൂന്ന് മാസം വീതമോ ഘട്ടം ഘട്ടമായോ പുതുക്കാൻ സാധിക്കും.

കൂടാതെ, കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങൾ, അനുബന്ധ കുറ്റകൃത്യങ്ങൾ, തീവ്രവാദ ധനസഹായ കുറ്റകൃത്യങ്ങൾ എന്നിവയിൽ പിടിച്ചെടുത്തതും കണ്ടുകെട്ടിയതുമായ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം, തീവ്രവാദ വിരുദ്ധ, തീവ്രവാദ ധനസഹായ സംവിധാനത്തിലും അതിന്റെ നടപ്പാക്കൽ ചട്ടങ്ങളിലും ഭേദഗതി വരുത്തൽ, വിനോദ പ്രവർത്തനങ്ങൾക്കും അവയുടെ പിന്തുണാ പ്രവർത്തനങ്ങൾക്കുമുള്ള സംവിധാനം എന്നിവയും മന്ത്രി സഭ കൗൺസിലിന്റെ  തീരുമാനങ്ങളിൽ ഉൾപ്പെടുന്നു.

സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും സ്ഥിരമായ ഒരു കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള വിശദമായ ചർച്ചകൾ ആരംഭിക്കാനും അമേരിക്കയും ഇറാനും തമ്മിൽ ഉണ്ടാക്കിയ ധാരണയെ മന്ത്രിസഭാ കൗൺസിൽ സ്വാഗതം ചെയ്തു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാനും ഖത്തർ രാജ്യവും ഇക്കാര്യത്തിൽ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെയും സഊദി അറേബ്യ അഭിനന്ദിച്ചു.

ഫെബ്രുവരി 28 ന് മുമ്പ് ഹോർമുസ് കടലിടുക്കിൽ ഉണ്ടായിരുന്നതിന്ത സമാനമായ സ്വന്ത്രമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിൽ സഊദിയുടെ ഊന്നൽ മന്ത്രിസഭ ആവർത്തിച്ചു. മേഖലയുടെയും ലോകത്തിന്റെയും സുരക്ഷ വർദ്ധിപ്പിക്കുന്ന തരത്തിൽ സമാധാനം കൈവരിക്കാനും മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷാ താൽപ്പര്യങ്ങൾ കണക്കിലെടുക്കാനും അവരുടെ ആഭ്യന്തര കാര്യങ്ങളെ ബഹുമാനിക്കാനും ഇത് ആഗ്രഹിക്കുന്നു.

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആദ്യത്തെ ഓഫീസിനായി റിയാദിനെ ആസ്ഥാനമായി തിരഞ്ഞെടുത്തത്, സൈബർ സുരക്ഷയിലെ മുൻനിര സഊദി മാതൃകയുടെ ഒരു ഉദാഹരണമായും, സൈബർ ഇടത്തിന്റെ സ്ഥിരത, സമൂഹങ്ങളുടെ അഭിവൃദ്ധി, സമ്പദ്‌വ്യവസ്ഥകളുടെ വളർച്ച എന്നിവ വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെയും സംരംഭങ്ങളുടെയും വിപുലീകരണമായും മന്ത്രിസഭ പരിഗണിച്ചു. ഇത് ഈ സുപ്രധാന മേഖലയിലെ പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ആതിഥേയത്വം വഹിക്കുന്ന ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു.

ഇൻഷുറൻസ് തർക്കങ്ങളും നിയമലംഘനങ്ങളും തീർപ്പാക്കുന്നതിന് റിയാദ് നഗരത്തിൽ രണ്ട് അധിക പ്രാഥമിക കമ്മിറ്റികൾ രൂപീകരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. അനസ് ബിൻ അബ്ദുൽ അസീസ് അൽ അഖ്‌ലയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയും അംഗങ്ങളായ മുസൈദ് ബിൻ ഫഹദ് അൽ വാഹിബിയും നാസർ ബിൻ ഹമദ് അൽ സുഖൈറും ഇതിൽ അംഗങ്ങൾ ആയിരിക്കും. മുതൈബ് ബിൻ സ്വാലിഹ് അൽ-അശാവിയുടെ മേൽനോട്ടട്ടിലാണ് മറ്റൊരു സമിതി. അബ്ദുൽ അസീസ് അൽ ഹമൂദിയും അഹമ്മദ് അൽ ഖായിദും ഇതിൽ അംഗങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!