തലസ്ഥാന നഗരിയിൽ ഗതാഗത്തിരക്ക് കുറക്കാൻ ലക്ഷ്യമിട്ട് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് റിയാദ് റോയൽ കമ്മീഷൻ ജൂൺ 2 മുതൽ റിയാദിലെ ആറ് വർക്ക് സോണുകളിൽ തൊഴിൽ സമയ സംരംഭം നടപ്പാക്കാൻ തുടങ്ങി.
തലസ്ഥാനത്ത് സഞ്ചാര കാര്യക്ഷതമ വർധിപ്പിക്കാനും ഗതാഗതം മെച്ചപ്പെടുത്താനും ജീവിത നിലവാരം ഉയർത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ – ഡിസ്ട്രിക്ട്, ഡിജിറ്റൽ സിറ്റി, ഡിപ്ലോമാറ്റിക് ക്വാർട്ടർ, ലിസെൻ വാലി, ഗർണാത ബിസിനസ്, റോഷൻ വാട്ടർഫ്രണ്ട് എന്നീ ആറ് വർക്ക് സോണുകളിലെ 50 ലധികം വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഈ സംരംഭം ബാധകമാണ്.
സിവിൽ സർവീസ് നിയമത്തിന് വിധേയമായ വകുപ്പുകളിലും സ്ഥാപനങ്ങളിലും രാവിലെ 5:30 മുതൽ 9:30 വരെയും തൊഴിൽ നിയമത്തിന് വിധേയമായ സർക്കാർ സ്ഥാപനങ്ങളിൽ
രാവിലെ 7:00 മുതൽ 11:00 വരെയുമാണ് ജോലി സമയം നടപ്പാക്കുന്നത്.


















Leave a Reply