മക്ക:തീർഥാടക ലക്ഷങ്ങളുടെ ഹജ് സുഗമമാക്കാനായി നുസുക് ആപ്പിൽ ഉൾപ്പെടുത്തിയ സേവനങ്ങളുടെ എണ്ണം 130 ആയി ഉയർന്നതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. തീർഥാടകരുടെ ഹജ് യാത്ര ഫലപ്രദമായി സുഗമമാക്കുന്ന സമഗ്ര ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് നുസുക്. തീർഥാടകരെ പുണ്യസ്ഥലങ്ങളിൽ സുഗമമായി സഞ്ചരിക്കാൻ സഹായിക്കുന്ന പ്രായോഗിക പരിഹാരങ്ങൾ നൽകുന്ന വിപുലമായ സേവനങ്ങൾ ആപ്പ് വാഗ്ദാനം ചെയ്യുന്നു. ഹജുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും എളുപ്പത്തിലും മനസ്സമാധാനത്തോടെയും പൂർത്തിയാക്കാൻ സമഗ്രമായ മാർഗനിർദ്ദേശം ആപ്പ് നൽകുന്നുണ്ടെന്നും ഹയ്യാകുമുല്ല എന്ന ശീർഷകത്തിലുള്ള ബോധവൽക്കരണ കാമ്പെയ്നിന്റെ ഭാഗമായി മന്ത്രാലയം വെളിപ്പെടുത്തി.
നുസുക് പ്ലാറ്റ്ഫോം ഉപയോക്താക്കളുടെ എണ്ണം 5.1 കോടി കവിഞ്ഞതായാണ് ആപ്പിൻ്റെ ഉപയോക്തൃ ഗൈഡിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുകൾ. ഓരോ ചുവടുവെപ്പിലും തീർഥാടകരുടെ ഡിജിറ്റൽ കൂട്ടാളിയായാഈ ആപ്പ്. അവരുടെ ആത്മീയ യാത്രയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന 130 വൈവിധ്യമാർന്ന ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഹജ് കർമ്മങ്ങളുടെ നിർവ്വഹണം സുഗമമാക്കാനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവരുടെ അനുഭവം സമ്പന്നമാക്കാനും ആപ്പ് സഹായിക്കും.
തീർഥാടകർക്ക് കർമ്മങ്ങൾ നിർവഹിക്കാനും അവരുടെ ത്വവാഫിന്റെ എണ്ണം കൃത്യമായി കണക്കാക്കാനും ട്രാക്ക് ചെയ്യാനും സഹായിക്കുന്ന കൃത്യമായ സാങ്കേതിക മാർഗനിർദ്ദേശം നൽകുന്ന ഡിജിറ്റൽ ഗൈഡ് സേവനം ഉൾപ്പെടെയുള്ള ആപ്ലിക്കേഷനിൽ ലഭ്യമായ പ്രധാന സേവനങ്ങളെ കുറിച്ച് മന്ത്രാലയം എടുത്തുപറഞ്ഞു.
പുണ്യസ്ഥലങ്ങളിലേക്ക് നേരിട്ട് എത്താനും അവക്കിടയിലുള്ള ചലനം സുഗമമാക്കാനുമുള്ള സംവേദനാത്മക ഗൈഡായ നുസുക് മാപ്സ് സേവനവും വിശുദ്ധ ഹറമിൽ തീർഥാടകരുടെ ചലനം സുഗമമാക്കുന്നതിന് ഗോൾഫ് കാർട്ട്സ് ഓപ്ഷനും പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.
വിശ്വസനീയമായ ഇലക്ട്രോണിക് ചുവടുവെപ്പുകളിലൂടെ ബലികർമ്മം പൂർത്തിയാക്കാൻ തീർഥാടകർക്ക് കാര്യക്ഷമമായ സംവിധാനം നൽകുന്ന ഉദുഹിയ്യത്ത് സേവനവും നുസുക് ആപ്പിൽ ഉൾപ്പെടുന്നുണ്ട്. അല്ലാഹുവിന്റെ അതിഥികളെ സേവിക്കാനും സുഗമവും സൗകര്യപ്രദവുമായ ഹജ് അനുഭവം ഉറപ്പാക്കാനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനുള്ള സർക്കാർ മേഖലകളുടെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്ന നിലക്ക് സമഗ്രമായ ഹജ് സേവന സംവിധാനത്തിൽ ഈ ഡിജിറ്റൽ പരിഹാരങ്ങൾ സംയോജിപ്പിച്ചിരിക്കുന്നു.
















Leave a Reply