GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

തീർഥാടകർക്ക് ആശ്വാസം,ഈ വർഷം മുതൽ ഹജ്ജ് ഇനി വസന്തകാലത്ത്

മക്ക – കത്തിയാളുന്ന വെയിലിൽ സൂര്യാഘാതമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടും ക്ഷീണിച്ച് പരവശരായും ഹജ് കർമ്മങ്ങൾ നിർവഹിക്കേണ്ടിവന്ന വർഷങ്ങൾക്ക് താൽക്കാലിക വിരാമം. ഇനി വേനൽക്കാലത്ത് ഹജ് സീസൺ വരാൻ 25 വർഷം പിന്നിടണം. നിരവധി വർഷങ്ങൾക്കു ശേഷം ഈ കൊല്ലം മുതൽ ഹജ് സീസൺ വസന്തകാലത്തായിരിക്കും. എട്ടു വർഷം ഹജ് സീസൺ വസന്തകാലത്തായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്‌താനി അറിയിച്ചു. ഏകദേശം 25 വർഷത്തിനു ശേഷം ഹജ് വീണ്ടും വേനൽക്കാലത്തേക്ക് മടങ്ങും. ഹജ് സീസണിൽ പുണ്യസ്ഥലങ്ങളിലെ കാലാവസ്ഥ അവലോകനം ചെയ്യാനും പ്രവർത്തന സന്നദ്ധത വർധിപ്പിക്കാനും തീർഥാടകരുടെ സുരക്ഷയെ പിന്തുണക്കാനുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെ മെയ് 6 ബുധനാഴ്‌ച ദേശീയ കാലാവസ്ഥാ കേന്ദ്രം കാലാവസ്ഥാ ആഘാത ശിൽപശാല സംഘടിപ്പിക്കുമെന്ന് ഹുസൈൻ അൽഖഹ്താനി എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!