GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ വിസ കാലാവധി കഴിഞ്ഞു നാട്ടിലേക്ക് മടങ്ങിയില്ലെങ്കിൽ കനത്ത ശിക്ഷ: 50,000 റിയാൽ പിഴയും തടവും.

റിയാദ്: വിസ കാലാവധിക്കുള്ളിൽ നാട്ടിലേക്ക് മടങ്ങാത്തവർക്ക് കടുത്ത മുന്നറിയുപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം. വിസ കാലാവധി കഴിഞ്ഞാൽ നിയമ ലംഘകർക്കെതിരെ 50,000 റിയാൽ വരെ പിഴയും ജയിൽ ശിക്ഷയും നാട് കടത്തലും നേരിടേണ്ടി വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

50,000 റിയാൽ വരെ ഈടാക്കുന്ന പിഴക്ക് പുറമെ 6 മാസം വരെയുള്ള തടവ് ശിക്ഷയും ശേഷം നാട്‌നാ കടത്തലുമായിരിക്കും ശിക്ഷ. നേരിടേണ്ടി വരിക.

ഈ വർഷത്തെ ഹജ്ജ് സീസണിനെ (1447 AH) നിയന്ത്രിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കാനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ യോഗ്യതയുള്ള അധികാരികളുമായി സഹകരിക്കാനും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്‌തു. ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നത് കുറ്റവാളികളെ നിയമപരമായ ശിക്ഷകൾക്ക് വിധേയമാക്കും.

മക്ക, മദീന അൽ മുനവ്വറ, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ പ്രദേശങ്ങളിലുള്ളവർ 911 എന്ന നമ്പറിലൂടെയും രാജ്യത്തിൻ്റെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 എന്ന ഏകീകൃത നമ്പറിലൂടെയും നിയമലംഘകരെ റിപ്പോർട്ട് ചെയ്യാൻ മുൻകൈയെടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!