ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ടിക്കറ്റ് നിരക്ക് 800 മുതൽ 1500 ദിർഹം വരെ;10 മിനിറ്റ് കൊണ്ട് ദുബായിൽയിൽ നിന്ന് അബുദാബിയിലേക്ക് പറന്നെത്താം

അബുദാബി: യുഎഇയ്ക്ക് പുതിയൊരു യാത്രാ ശീലം സമ്മാനിക്കുന്ന എയർ ടാക്സി സേവനം 2026ൽ നടപ്പാക്കാനിരിക്കെ ടിക്കറ്റ് നിരക്കു സംബന്ധിച്ച് എയർ ടാക്സി സേവന ദാതാക്കളായ ആർച്ചർ ഏവിയേഷൻ സൂചന നൽകി. ദുബായിൽ നിന്നും അബുദാബിയിലേക്ക് യാത്രക്കായിവേണ്ടത് വെറും 10 മിനിറ്റ്. അതിനുള്ള ടിക്കറ്റ് ചാർജ് ഏകദേശം 800മുതൽ 1500 ദിർഹം വരും. ദുബായ്ക്കുള്ളിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എയർ ടാക്സിക്ക് ഏകദേശം 300–350 ദിർഹമാകും. യാത്ര മറ്റു എമിറേറ്റിലേക്കാണെങ്കിൽ നിരക്ക് 800 ദിർഹത്തിന് മുകളിലും. ദൂരം അനുസരിച്ചാണ് നിരക്ക്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

രാജ്യത്തെ ആദ്യ നിശ്ശബ്ദ വിമാനത്താവളമായി അബഹ അന്താരാഷ്ട്ര വിമാനത്താവളം

റിയാദ്- രാജ്യത്തെ ആദ്യ നിശ്ശബ്ദ വിമാനത്താവളമായി അബഹ അന്താരാഷ്ട്ര വിമാനത്താവളം മാറി. വിമാനം പുറപ്പെടുന്നത് സംബന്ധിച്ചോ യാത്രക്കാര്‍ വിമാനത്തില്‍ എത്താത്തത് സംബന്ധിച്ചോ മറ്റോ അനൗണ്‍സ്‌മെന്റുകളൊന്നും ഈ വിമാനത്താവളത്തില്‍ ഇനി കേള്‍ക്കില്ല. ഷാംഗ്ഹായ്, സൂറിച്ച്, ദുബായ്, ആംസ്റ്റര്‍ഡാം, ലണ്ടന്‍ സിറ്റി വിമാനത്താവളങ്ങളുടെ പട്ടികയിലേക്കാണ് അബഹ വിമാനത്താവളം കാലെടുത്തുവെക്കുന്നതെന്ന് വിമാനത്താവളം ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ അഹമ്മദ് അല്‍ഖഹ്താനി വ്യക്തമാക്കി. ബഹളങ്ങളും പിരിമുറുക്കങ്ങളുമില്ലാതെ ശാന്തവും സ്വസ്ഥവുമായ യാത്രക്കാണ് ഇതുവഴി അസീര്‍ പ്രവിശ്യ കളമൊരുക്കുന്നത്. ഫ്‌ളൈറ്റ് ഡിസ്‌പ്ലേകളില്‍ വിമാനങ്ങളുടെ സമയക്രമം കൃത്യമായി കാണിക്കും. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ തൊഴില്‍ നിയമ ലംഘനങ്ങളില്‍ സ്വീകരിച്ച ശിക്ഷാ നടപടികള്‍ക്കെതിരായ അപ്പീലുകള്‍ പരിശോധിക്കാന്‍ പ്രത്യേക കേന്ദ്ര സ്ഥാപിക്കുന്നു

ജിദ്ദ – തൊഴില്‍ നിയമ ലംഘനങ്ങളില്‍ സ്വീകരിച്ച ശിക്ഷാ നടപടികള്‍ക്കെതിരായ അപ്പീലുകള്‍ പരിശോധിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രത്യേക കേന്ദ്ര സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമാവലിയില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി ഭേദഗതി വരുത്തി. തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ ഒത്തുതീര്‍ക്കാനുള്ള അപേക്ഷകളും സെന്റര്‍ പരിശോധിക്കും. സെന്റര്‍ പ്രഖ്യാപിക്കുന്ന തീരുമാനങ്ങള്‍ക്കെതിരായ അപ്പീലുകള്‍ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റി സ്ഥാപിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രിയുടെ തീരുമാന പ്രകാരം കമ്മിറ്റി അംഗങ്ങളെ നിയമിക്കുമെന്നും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഭക്ഷ്യവിഷബാധയേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തങ്ങളില്‍ വീഴ്ചയോ കാലതാമസമോ വരുത്തിയ എല്ലാവര്‍ക്കുമെതിരെ, അവര്‍ ആരു തന്നെയായാലും ശക്തമായ നടപടികള്‍ക്ക് നിർദ്ദേശം

റിയാദ് – തലസ്ഥാന നഗരിയിലെ റെസ്റ്റോറന്റില്‍ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തങ്ങളില്‍ വീഴ്ചയോ കാലതാമസമോ വരുത്തിയ എല്ലാവര്‍ക്കുമെതിരെ, അവര്‍ ആരു തന്നെയായാലും ശക്തമായ നടപടികള്‍ക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നിര്‍ദേശം നല്‍കിയതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യവിഷബാധയുടെ സാഹചര്യങ്ങള്‍, അതിന്റെ കാരണങ്ങള്‍, അതിന് ഉത്തരവാദികള്‍ എന്നിവ വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ സംഭവത്തില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിച്ച ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും […]

KERELA NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

കാലാവസ്ഥ പ്രതികൂലമായതു കാരണം കരിപ്പൂരിൽനിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ മൂന്ന് വിമാനങ്ങൾ റദാക്കി

കൊണ്ടോട്ടി : കാലാവസ്ഥ പ്രതികൂലമായതു കാരണം കരിപ്പൂരിൽനിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ മൂന്ന് വിമാനങ്ങൾ റദാക്കി. ഇന്ന് രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്.ഇന്ന് രാത്രി 8.35ന് പുറപ്പെടേണ്ട കോഴിക്കോട്-റിയാദ് എയർ ഇന്ത്യ എക്‌സ്പ്രസ്സ്, 10.05നുള്ള കോഴിക്കോട്-അബൂദബി എക്‌സ്പ്രസ്, രാത്രി 11.10ന് പുറപ്പെടേണ്ട കോഴിക്കോട് മസ്‌കറ്റ് എക്‌സ്പ്രസ് എന്നിവയാണ് റദാക്കിയത്. പ്രതികൂല കാലവസ്ഥയെ തുടർന്ന് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ ഇന്ന് രാവിലെ ഏറെ വൈകിയാണ് സർവീസ് നടത്തിയത്.ദോഹ-കാലിക്കറ്റ് വിമാനം രാവിലെ വഴിതിരിച്ചുവിട്ട് മംഗലാപുരത്ത് […]

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പ്രയാസരഹിതവും സുഗമവുമായ വിമാന യാത്രക്ക് ബാഗേജുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഹജ് തീര്‍ഥാടകര്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം

ജിദ്ദ – പ്രയാസരഹിതവും സുഗമവുമായ വിമാന യാത്രക്ക് ബാഗേജുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഹജ് തീര്‍ഥാടകര്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു. ബാഗേജുകള്‍ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. ബാഗേജുകളുമായി ബന്ധപ്പെട്ട ഭാരവ്യവസ്ഥകള്‍ തീര്‍ഥാടകര്‍ പാലിക്കണം. ദ്രവപദാര്‍ഥങ്ങള്‍ ലഗേജുകളില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ബാഗേജുകള്‍ തങ്ങള്‍ക്കു സമീപം സൂക്ഷിക്കണം. എളുപ്പത്തില്‍ തിരിച്ചറിയാന്‍ ബാഗേജുകളില്‍ സവിശേഷ അടയാളങ്ങള്‍ സ്ഥാപിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു. തീര്‍ഥാടകര്‍ ലഗേജുകള്‍ കുറക്കണം. വിമാന കമ്പനി നിര്‍ണയിച്ച ഭാരം പാലിക്കണം. വിമാന കമ്പനി അംഗീകരിച്ച ലഗേജ് തൂക്കം […]

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്ക നിവാസികളായ സ്വദേശികൾക്കും വിദേശികൾക്കും ഏകദിന ഹജ്ജ് പാക്കേജ്

മക്ക – മക്ക നിവാസികളായ സ്വദേശികളും വിദേശികളും അനധികൃതമായി ഹജ് നിര്‍വഹിക്കുന്ന പ്രവണത തടയാന്‍ ഏകദിന ഹജ് പാക്കേജ് ആരംഭിക്കുന്ന കാര്യം ഹജ്, ഉംറ മന്ത്രാലയം പഠിക്കുന്നു. ഈ പാക്കേജില്‍ അറഫയിലും മിനായിലും താമസസൗകര്യമുണ്ടാകില്ല. കൂട്ടംചേരല്‍ പോയിന്റുകളില്‍ നിന്ന് അത്യാധുനിക ബസുകളില്‍ തീര്‍ഥാടകരെ അറഫയിലെത്തിക്കുക മാത്രമാണ് ഈ പാക്കേജില്‍ ചെയ്യുക. ഹാജിമാര്‍ക്ക് ലഘുഭക്ഷണവും വെള്ളവും ജ്യൂസുകളും വിതരണം ചെയ്യും. ഇതിനുള്ള പണം മുന്‍കൂട്ടി ഈടാക്കും.മുന്‍ വര്‍ഷങ്ങളില്‍ ഹജ് നിര്‍വഹിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയും മക്കയിലെ ദേശീയ അഡ്രസ് സ്ഥിരീകരിച്ചും തീര്‍ഥാടകര്‍ക്ക് […]

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നുസുക് ആപ്പ് വഴി ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചതായി ഹജ്, ഉംറ മന്ത്രാലയം

മക്ക – നുസുക് ആപ്പ് വഴി ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രയാസരഹിതമായി ഹജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഉംറ പെര്‍മിറ്റുകള്‍ നിര്‍ത്തിവെച്ചതും സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ദുല്‍ഹജ് 15 വരെ മക്കയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയതുമെന്ന് മന്ത്രാലയം പറഞ്ഞു. ഹജ് പെര്‍മിറ്റില്ലാത്തവരും ഹജ് വിസയില്ലാത്തവരും മക്കയില്‍ പ്രവേശിക്കുന്നത് തടയാന്‍ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ സുരക്ഷാ വകുപ്പുകള്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിസിറ്റ് വിസക്കാരെ ഇന്നു മുതല്‍ മക്കയില്‍ പ്രവേശിക്കാനോ തങ്ങാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം

മക്ക – വിസിറ്റ് വിസക്കാരെ ഇന്നു മുതല്‍ മക്കയില്‍ പ്രവേശിക്കാനോ തങ്ങാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുല്‍ഹജ് 15 വരെ ഒരു മാസക്കാലം വിലക്ക് പ്രാബല്യത്തിലുണ്ടാകും. എല്ലാ തരം വിസിറ്റ് വിസക്കാര്‍ക്കും വിലക്ക് ഒരുപോലെ ബാധകമാണ്.വിസിറ്റ് വിസ ഹജ് നിര്‍വഹിക്കാനുള്ള അനുമതിയല്ല. വിലക്കുള്ള കാലത്ത് വിസിറ്റ് വിസക്കാര്‍ മക്കയിലേക്ക് പോവുകയോ മക്കയില്‍ തങ്ങുകയോ ചെയ്യരുത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

BAHRAIN - ബഹ്റൈൻ KERELA KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

സന്ദര്‍ശന വിസക്കാരുടെ റിട്ടേണ്‍ ടിക്കറ്റ് നയം തിരുത്തി ഗള്‍ഫ് എയര്‍; ഏതു ടിക്കറ്റുമെടുക്കാം

റിയാദ്- സൗദി അറേബ്യയടക്കമുള്ള ജിസിസി രാജ്യങ്ങളിലേക്ക് സന്ദര്‍ശന വിസയില്‍ ഗള്‍ഫ് എയര്‍ വിമാനത്തിലാണ് ഇന്ത്യയില്‍ നിന്ന് വരുന്നതെങ്കില്‍ തിരിച്ചുളള യാത്രക്കും അതേവിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന നിബന്ധന ഗള്‍ഫ് എയര്‍ പിന്‍വലിച്ചു. സര്‍ക്കുലര്‍ ഇറക്കി 24 മണിക്കൂറിനുള്ളിലാണ് കമ്പനി നയം തിരുത്തിയത്. ഇന്നലെ വൈകുന്നേരം ഇറക്കിയ പുതിയ സര്‍ക്കുലറില്‍ റിട്ടേണ്‍ ടിക്കറ്റ് മറ്റു വിമാനകമ്പനികളില്‍ നിന്നെടുത്താല്‍ അതിന്റെ ആധികാരികത വിമാനത്താവളത്തില്‍ വിശദമായി പരിശോധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ മറ്റു എയര്‍ലൈനുകളിലാണ് തിരിച്ചുള്ള […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

യുഎഇ സന്ദർശക വിസ; പരിശോധന കർശനമാക്കി എയർപോർട്ട് ഇമിഗ്രേഷൻ അധികൃതർ

ദുബായ് : സന്ദർശക വീസയിൽ ജോലി തേടിയെത്തുന്നവരെ കണ്ടെത്താൻ യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കി. കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ നൂറു കണക്കിനാളുകളെ കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു. ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. സന്ദർശക വീസയിൽ എത്തുന്നവരോട് സന്ദർശന ലക്ഷ്യം, താമസ സ്ഥലം, ചെലവഴിക്കാനുള്ള പണം എന്നിവയെക്കുറിച്ചു വിമാനത്താവളങ്ങളിൽ ചോദിക്കും. വ്യക്തമായി ഉത്തരം പറയാത്തവർക്കു വിമാനത്താവളത്തിനു പുറത്തു കടക്കാനാവില്ല.സന്ദർശക, വിനോദ സഞ്ചാര വീസകളിൽ എത്തുന്നവർക്കു ജോലി ചെയ്യാൻ അനുവാദം ഇല്ല. റിക്രൂട്മെന്റ് ഏജൻസിയും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കാറ്റില്‍ നിന്ന് കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതില്‍ സൗദി അറേബ്യക്ക് പുതിയ ലോക റെക്കോർഡ്

ജിദ്ദ – കാറ്റില്‍ നിന്ന് കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതില്‍ സൗദി അറേബ്യ പുതിയ ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ചതായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വെളിപ്പെടുത്തി. അല്‍ഗാത്ത് കാറ്റാടി വൈദ്യുതി പദ്ധതിയില്‍ ഒരു യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ചെലവ് 1.56558 അമേരിക്കന്‍ സെന്റ് (5.87094 ഹലല) ആണ്. വഅദ് അല്‍ശിമാല്‍ പുനരുപയോഗ ഊര്‍ജ പദ്ധതി ഈ മേഖലയില്‍ രണ്ടാമത്തെ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. വഅദ് അല്‍ശിമാല്‍ പദ്ധതിയില്‍ ഒരു യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതനത്തോടു കൂടിയ വാര്‍ഷിക അവധിക്ക് അവകാശമുള്ളതായി മുസാനിദ് പ്രോഗ്രാം

ജിദ്ദ – ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതനത്തോടു കൂടിയ വാര്‍ഷിക അവധിക്ക് അവകാശമുള്ളതായി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്രോഗ്രാം വ്യക്തമാക്കി. രണ്ടു വര്‍ഷം ജോലിയില്‍ പൂര്‍ത്തിയാക്കുകയും തത്തുല്യ കാലത്തേക്ക് തൊഴില്‍ കരാര്‍ പുതുക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന പക്ഷം ഗാര്‍ഹിക തൊഴിലാളിക്ക് വേതനത്തോടു കൂടി ഒരു മാസത്തെ അവധി ലഭിക്കാന്‍ അവകാശമുണ്ടെന്ന് മുസാനിദ് വ്യക്തമാക്കി.പുതിയ വിസകളിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ മുസാനിദ് പ്ലാറ്റ്‌ഫോം വഴി ഇന്‍ഷുര്‍ ചെയ്യുന്ന സേവനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അടുത്തിടെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹജ്: പുതിയ ടവര്‍ പാക്കേജ് ഉടന്‍, പുതുതായി 11000 പേർക്ക് കൂടി അവസരം

മക്ക – മിനായില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ ബഹുനില ടവറുകളില്‍ താമസസൗകര്യം നല്‍കുന്ന പാക്കേജ് ഹജ്, ഉംറ മന്ത്രാലയം വൈകാതെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര ഹജ് തീര്‍ഥാടകരെ മാത്രം ലക്ഷ്യമിട്ടാണ് ഈ പാക്കേജ് പ്രഖ്യാപിക്കുന്നത്. ഇതില്‍ 11,000 സീറ്റുകളാണുണ്ടാവുക. മിനായിലെ ജംറ കോംപ്ലക്‌സില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെയാണ് പുതിയ ടവറുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇവയില്‍ താമസം നല്‍കുന്ന പാക്കേജ് നാലു ആഭ്യന്തര സര്‍വീസ് കമ്പനികളാണ് പ്രവര്‍ത്തിപ്പിക്കുക.പുതിയ ടവറുകള്‍ക്ക് അഞ്ചു നിലകള്‍ വീതമാണുള്ളത്. ഇവയില്‍ ഓരോന്നിലും തീര്‍ഥാടകര്‍ക്കു വേണ്ടി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഗള്‍ഫ് എയറില്‍ ടിക്കറ്റെടുക്കുന്ന സൗദി സന്ദര്‍ശക വിസക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദ്- ഗള്‍ഫ് എയറില്‍ ടിക്കറ്റെടുക്കുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് മുന്നറിയിപ്പ്. റിട്ടേണ്‍ ടിക്കറ്റും ഗള്‍ഫ് എയറില്‍ തന്നെയെടുക്കണം. മറ്റേതെങ്കിലും വിമാനങ്ങളുടെ റിട്ടേണ്‍ ടിക്കറ്റ് ആണ് കയ്യിലുള്ളതെങ്കില്‍ ബോഡിംഗ് പാസ് ലഭിക്കില്ല. ഇന്നാണ് ഗള്‍ഫ് എയര്‍ ഇത് സംബന്ധിച്ച് എല്ലാ ഏജന്‍സികള്‍ക്കും സര്‍ക്കുലര്‍ അയച്ചത്. നിലവില്‍ ടിക്കറ്റ് നിരക്ക് നോക്കിയാണ് സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശക വിസക്കാര്‍ ടിക്കറ്റെടുക്കുന്നത്. സൗദിയിലേക്ക് വരാനും തിരിച്ചുപോകാനും മിക്കവരും വ്യത്യസ്ത എയര്‍ലൈനുകളുടെ ടിക്കറ്റുകളാണ് എടുക്കാറുള്ളത്. എന്നാല്‍ ഇനി മുതല്‍ ഗള്‍ഫ് എയറില്‍ നാട്ടില്‍ നിന്ന് വരുന്നവര്‍ […]

error: Content is protected !!