ഹജ്ജ് തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന റോഡുകള്‍ തണുപ്പിക്കുന്ന പദ്ധതി കൂടുതല്‍ വിപുലീകരിക്കാന്‍ തുടങ്ങിയതായി റോഡ്‌സ് ജനറല്‍ അതോറിറ്റി
മക്ക – പുണ്യസ്ഥലങ്ങളില്‍ ഹജ് തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന റോഡുകള്‍ തണുപ്പിക്കുന്ന പദ്ധതി കൂടുതല്‍ വിപുലീകരിക്കാന്‍ തുടങ്ങിയതായി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു. മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം, ഹജ്, ഉംറ മന്ത്രാലയം, പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം, ജീവിത ഗുണനിലവാര പദ്ധതി, മക്ക നഗരസഭ എന്നിവയുമായി സഹകരിച്ചാണ് റോഡ്‌സ് ജനറല്‍ അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്. പുണ്യസ്ഥലങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ റോഡുകളുടെ പ്രതലങ്ങള്‍ തണുപ്പിക്കുന്ന പരീക്ഷണമാണ് വിപുലീകരിക്കുന്നത്. അറഫയില്‍ മസ്ജിദ് നമിറക്കു സമീപം 25,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്ത് ഈ […]