GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഗാസയെ നശിപ്പിക്കാനാണ് ഇസ്രായിൽ ശ്രമം; അംഗീകരിക്കില്ലെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ

റിയാദ് : ഗാസയെ നശിപ്പിക്കാനും ഇല്ലാതാക്കാനും ആദ്യ ദിവസം മുതൽ ഇസ്രായിൽ ശ്രമിക്കുന്നുണ്ടെന്നും ഇപ്പോൾ നടക്കുന്ന ക്രൂരതയിൽ 11000 ഫലസ്തീനികളെ കൊന്നൊടുക്കിയെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗൈത്ത് പറഞ്ഞു. റിയാദിൽ അസാധാരണ അറബ്-മുസ്ലിം ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂരമായ കൂട്ടക്കൊലകൾ തടയാൻ ഇസ്രായേലിനെ നിയന്ത്രിക്കുന്നതിൽ യു.എൻ രക്ഷാസമിതി പരാജയപ്പെട്ടു. ഗാസ മുനമ്പിലെ താമസക്കാരെ നിർബന്ധിതമായി കുടിയിറക്കാൻ അനുവദിക്കില്ലെന്നും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിൽ ഉടൻ വെടിനിർത്തണമെന്നും മാനുഷിക ഇടനാഴി തുറക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. റിയാദിൽ ചേർന്ന ഇസ്ലാമിക്അറബ് അസാധാരണ ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇക്കാര്യം ആവർത്തിച്ചു. ഗാസയിൽ ഇസ്രായിൽ അതിക്രമം എല്ലാ പരിധികളും വിട്ട് തുടരുന്ന പശ്ചാത്തലത്തിലാണ് ചർച്ചകൾക്കായി പ്രത്യേക ഇസ്‌ലാമിക്അറബ് ഉച്ചകോടി ആരംഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!