GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഫിംഗർ പ്രിന്റിൽ കൃത്രിമം കാട്ടി സഊദിയിലേക്ക് കടക്കാൻ ശ്രമം; മുൻ പ്രവാസികളെ വിമാനത്താവളത്തിൽ പിടികൂടി

മദീന : ഫിംഗറിൽ കൃത്രിമത്വം കാട്ടി സഊദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാകിസ്ഥാനി യാത്രക്കാരെ പിടികൂടി. മുൻ പ്രവാസികളായ ഇവർ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം വഴിയാണ് രാജ്യത്തെക്ക് പ്രവേശിക്കാൻ ശ്രമം നടത്തിയത്. വിരലിലെ ഫിംഗറിൽ ഇവർ കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചതായി ജവാസാത്ത് അറിയിച്ചു.ഇരുവരെയും നേരത്തെ ഇഖാമ, തൊഴിൽ നിയമ ലംഘനത്തിന് പിടികൂടി സഊദിയിൽ നിന്ന് നാട് കടത്തിയതായിരുന്നു. ഇതിനാൽ ഇവർക്ക് വിലക്ക് ഉള്ളതിനാൽ അത് മറികടക്കാൻ ആണ് ഫിംഗറിൽ കൃത്രിമം കാണിച്ചത്. സഊദിയിൽ നിന്ന് നാട് കടത്തപ്പെട്ടവരിൽ പലരും പല മാർഗങ്ങളും ഉപയോഗിച്ച് സഊദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് മേൽ സംഭവത്തിൽ നിന്ന് വ്യക്തമാകുന്നത്.

സഊദിയിലേക്ക് പ്രവേശന വിലക്ക് നിലവിലുണ്ടോ ഇല്ലയോ എന്നത് എയർപോർട്ട് ജവാസാത്ത് സംവിധാനങ്ങളുമായോ മറ്റോ ബന്ധപ്പെട്ട് ഉറപ്പ് വരുത്തുകയായിരിക്കും ഇത്തരത്തിൽ വിലക്കുള്ളതോ പ്രവേശനം സാധ്യമാണെന്നതിൽ സംശയം ഉള്ളവർക്കോ ചെയ്യാൻ സാധിക്കുക എന്നാണ് സാമൂഹിക പ്രവർത്തകർ അറിയിക്കുന്നത്.


പല കേസുകളിലും പലർക്കും പല അനുഭവങ്ങൾ ആണുള്ളതെന്നതിനാൽ വ്യക്തമായ ഒരു അഭിപ്രായം നാട് കടത്തപ്പെട്ടവരുടെ കാര്യത്തിൽ പറയാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!