ആഗോള എണ്ണ വിപണി മുൻകൂട്ടി പ്രവചിക്കാൻ തങ്ങളുടെ പക്കൽ മാന്ത്രിക വടിയില്ലെന്ന് സൗദി ഊർജ്ജമന്ത്രി
ജിദ്ദ : ആഗോള എണ്ണ വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുക ദുഷ്‌കരമാണെന്നും തങ്ങളുടെ പക്കൽ മാന്ത്രിക വടിയില്ലെന്നും സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. എണ്ണ വിപണിയിൽ ഇടപെടേണ്ടതിന്റെ ആവശ്യകത വിപണിയുടെ ചാഞ്ചാട്ടത്തിന്റെ വ്യാപ്തിയെ ആശ്രയിച്ചിരിക്കുന്നു. എണ്ണ വിപണിയിൽ സജീവമായ നടപടികൾ സ്വീകരിക്കേണ്ടതും വിപണി സ്ഥിരപ്പെടുത്താൻ ശ്രമിക്കേണ്ടതും ആവശ്യമാണെന്നും റഷ്യൻ സന്ദർശനത്തിനിടെ റഷ്യ-24 ചാനലിനോട് സൗദി ഊർജ മന്ത്രി പറഞ്ഞു. റഷ്യയുമായുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാൻ സൗദി അറേബ്യ […]