GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പിഴ അടക്കാത്ത വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറില്ല

ജിദ്ദ : ഗതാഗത നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴ അടക്കാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ കഴിയില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഉടമസ്ഥാവകാശം മാറ്റാന്‍ ശ്രമിക്കുന്നതിനു മുമ്പായി പിഴ അടക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മറുപടിയായി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. വാഹന ഉടമയുടെയോ വാഹനം ഓടിക്കാന്‍ നിയമാനുസൃതം ചുമതലപ്പെടുത്തിയ ആളുടെയോ പേരില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ അവ അടക്കല്‍ നിര്‍ബന്ധമാണ്. ഉടമസ്ഥാവകാശം മാറ്റാന്‍ വാഹനത്തിന്റെ പേരില്‍ സുരക്ഷാ, ട്രാഫിക് നിയന്ത്രണങ്ങളൊന്നും ഉണ്ടാകാനും പാടില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
അപേക്ഷകന്റെ പേരില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ ഒടുക്കാതെ ശേഷിക്കുന്നുണ്ടെങ്കില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസക്കും വിസ റദ്ദാക്കാനുമുള്ള അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോമും വ്യക്തമാക്കി.

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിയതില്‍ അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി അപ്പീല്‍ നല്‍കാന്‍ സാധിക്കും. അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ച് ഖിദ്മാത്തീ (മൈ സര്‍വീസസ്) ടാബില്‍ നിന്ന് ഖിദ്മാത്ത് (സര്‍വീസസ്), ട്രാഫിക് ഡയറക്ടറേറ്റ്, ഗതാഗത നിയമലംഘനങ്ങളിലുള്ള അപ്പീല്‍ എന്നിവ യഥാക്രമം തെരഞ്ഞെടുത്താണ് ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!