GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കോഴിക്കോട് VFS കേന്ദ്രം ഇനി പുതിയ സ്ഥലത്തേക്ക് കൂടുതൽ സൗകര്യങ്ങളോടുകൂടിയാണ് പുതിയത് ആരംഭിക്കുന്നത് പ്രവാസി കുടുംബങ്ങൾക്ക് ഏറെ ഉപകാരപ്രദമാകും

കോഴിക്കോട്: മലബാർ മേഖലയിലെ പ്രവാസികൾക്കും കുടുംബങ്ങൾക്കും ഏറെ ആശ്രയമായ കോഴിക്കോട്ടെ (വിസ ഫെസിലിറ്റേഷൻ സെന്റർ) വി എഫ് എസ് കേന്ദ്രം പുതിയ ലൊക്കേഷനിൽ. നിലവിൽ ഉണ്ടായിരുന്ന കേന്ദ്രത്തിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സൗകര്യങ്ങൾ നിറഞ്ഞ കെട്ടിടത്തിലാണ് പുതിയ കേന്ദ്രം തുറന്നത്. നിലവിൽ പ്രവർത്തിച്ചിരുന്ന വി എഫ് എസ് കേന്ദ്രം സ്ഥലപരിമിതി മൂലം ഞെരിഞ്ഞമർന്ന നിലയിൽ ആയിരുന്നെങ്കിൽ കൂടുതൽ സൗകര്യത്തോടെയാണ് പുതിയ കേന്ദ്രം തുറന്നത്.


വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ചൊവ്വാഴ്ച മുതൽ പുതിയ കേന്ദ്രത്തിലേക്കാണ് അപ്പോയിന്റ്മെന്റുകൾ ലഭ്യമാകുന്നത്. കോഴിക്കോട്ടെ പ്രധാന ലാൻഡ് മാർക്കുകളിൽ ഒന്നായ ഹൈലൈറ്റ് മാളിന് സമീപമാണ് പുതിയ കേന്ദ്രം. AH01, മിനി ബൈപാസ് റോഡ്, ഹൈ ലൈറ്റ് മാളിന് സമീപം, പന്തീരാങ്കാവ്, കോഴിക്കോട് – 673019 എന്ന അഡ്രസിൽ ആണ് പുതിയ വി എഫ് എസ് കേന്ദ്രം പ്രവർത്തിക്കുന്നത്.

നിലവിൽ കോഴിക്കോട് രണ്ട് സെന്ററുകൾ വി എഫ് എസ് സൈറ്റിൽ കാണിക്കുന്നുണ്ടെങ്കിലും ആദ്യ സെന്ററിൽ അപ്പോയ്ന്റ്മെന്റ് ലഭിക്കുന്നില്ല. ഈ കേന്ദ്രത്തിൽ സ്ലോട്ടുകൾ ലഭ്യമല്ലെന്ന സന്ദേശമാണ് സൈറ്റിൽ കാണുന്നത്. പുതിയ കേന്ദ്രത്തിലേക്ക് മാത്രമാണ് ഇപ്പോൾ അപ്പോയ്ന്റ്മെന്റ് ലഭിക്കുന്നത്. രണ്ട് സെന്ററുകളും നില നിർത്തുമെന്നോ ആദ്യ സെന്റർ പൂർണ്ണമായി രണ്ടാം സെന്ററിലേക്ക് കൂട്ടിച്ചേർത്ത് അടച്ചു പൂട്ടുമെന്നോ വ്യക്തമല്ല.

കേരളത്തിൽ കൂടുതൽ വി എസ് എഫ് കേന്ദ്രങ്ങൾ വരുന്നതിന്റെ ഭാഗമായി കോഴിക്കോട് ജൂലൈയിൽ ആണ് പുതിയ കേന്ദ്രം ആരംഭിച്ചത്. സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് പരിഹാരമാകുന്ന തരത്തിലായിരുന്നു കോഴിക്കോട്ടെ കേന്ദ്രം തുറന്നത്. സെൻട്രൽ ആർക്കേഡ്, മിനി ബൈപാസ് റോഡ്, പുതിയറ, കോഴിക്കോട്, കേരളം 673004 എന്ന അഡ്രസിലായിരുന്നു കോഴിക്കോട്ടെ ആദ്യ വി എഫ് എസ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

കോഴിക്കോട് കേന്ദ്രം വന്നതോടെ മലബാർ മേഖലയിൽ നിന്ന് നിലവിലെ വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് പരിഹാരമായിട്ടുണ്ട്. പ്രവാസികൾ ഏറെ കൂടുതലായുള്ള കേരളത്തിൽ കൂടുതൽ കേന്ദ്രങ്ങൾ വരണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. നിലവിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ മാത്രമാണ് സഊദി മിഷൻ ഉള്ളത്. മുംബൈക്ക് കീഴിൽ കൊച്ചി, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളിൽ ആണ് വി എഫ് എസ് കേന്ദ്രങ്ങൾ ഉള്ളത്. ഇതിനു പുറമെയാണ് കോഴിക്കോട് കേന്ദ്രവും കൂടി തുറന്നത്.


സഊദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ ഒഴികെയുള്ള ടൂറിസ്റ്റ് വിസ, റെസിഡൻസ് വിസ, പേഴ്‌സണൽ വിസിറ്റ്, സ്റ്റുഡന്റ്‌സ് വിസ തുടങ്ങിയ എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) വഴി മാത്രമാക്കി പരിമിതപ്പെടുത്തിയത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. ഇത്തരത്തിലുള്ള എല്ലാ വിസകളും വി.എഫ്.എസ് കേന്ദ്രങ്ങൾ വഴി മാത്രമാണ് കോൺസുലേറ്റ് സ്വീകരിക്കുന്നത്.


മാത്രമല്ല, അപേക്ഷകർ വി എഫ് എസ് കേന്ദ്രത്തിൽ നേരിട്ട് ചെന്ന് ബയോ മെട്രിക് നൽകുകയും വേണം. കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ നേരത്തെ കൊച്ചിയിലെ കേന്ദ്രത്തിലെത്തി നടപടികൾ കൈകൊള്ളുന്നത് ഏറെ ദുരിതമാണ് ഉണ്ടാക്കിയിരുന്നത്. കേരളത്തിലെ 14 ജില്ലകളിലുള്ളവർക്ക് ആകെയുള്ളത് കൊച്ചിയിലായിരുന്നു. എന്നാൽ, കോഴിക്കോടും സെന്റർ വന്നതോടെ മലബാർ ഭാഗങ്ങളിൽ ഉള്ളവർക്ക് കോഴിക്കോട് കേന്ദ്രം ഏറെ ആശ്വാസമായി മാറുകയായിരുന്നു. വി എഫ് എസ് ഓഫീസിലേക്ക് സ്റ്റാമ്പ് ചെയ്യാൻ പോകുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാൻ താഴെയുള്ള വാർത്താലിങ്ക് വായിക്കുക.

——

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!