NEWS - ഗൾഫ് വാർത്തകൾ സൗദിയിൽ രജിസ്റ്റർ ചെയ്ത സുഹൃത്തുക്കളുടെ വാഹനവുമായി സൗദിയിൽ നിന്ന് പുറത്തുപോകാം നിബന്ധനകൾ ഇങ്ങനെ GULF MALAYALAM NEWS May 22, 2023 1 minute read 0 റിയാദ്- സൗദിയിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങൾ രാജ്യത്തിനു പുറത്ത് ഓടിക്കുന്നതിന് മറ്റുള്ളവരുടെ പേരിൽ സമ്മത പത്രം നൽകാനുള്ള നിബന്ധനകളിൽ വ്യക്തത വരുത്തി ട്രാഫിക് ട്രാഫിക് ഡയറക്ടറേറ്റ്. വാഹനത്തിന്റെ (ഇസ്തിമാറ) പെർമിറ്റും ഇൻഷുറൻസും കാലാവധിയുള്ളതായിരിക്കുക. വാഹന ഉടമയുടെയും സമ്മതപത്രം നൽകുന്നയാളിന്റെയും പേരിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടക്കാൻ ഇല്ലാതിരിക്കുക, സമ്മതപത്രം നൽകുന്ന വ്യക്തിക്ക് കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുക എന്നിവയാണ് നിബന്ധകൾ. ഇതനുസരിച്ച് രാജ്യത്തെ പൗരന്മാർക്കും താമസ വിസയിലുള്ളവർക്കും തങ്ങളുടെ വാഹനങ്ങൾ ഓടിക്കുന്നതിന് മറ്റുള്ളവരുടെ പേരിൽ സമ്മതം പത്രം നൽകാവുന്നതാണ്. രാജ്യത്തിനു പുറത്തേക്കുള്ള സമ്മതപത്രത്തിന്റെ കാലാവധി ആറു മാസത്തിൽ കവിയാൻ പാടില്ലെന്നതും രണ്ടു പേരുടെയും പേരിൽ സുരക്ഷാ നിരീക്ഷണങ്ങളോ ട്രാഫിക് ലംഘനങ്ങളോ ഉണ്ടായിരിക്കാൻ പാടില്ലെന്നതും നിബന്ധനകളിൽ പെട്ടതാണ്. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: ഹാജിമാർ ശ്രദ്ധിക്കുക, സൗദിയിലേക്ക് ഈ സാധനങ്ങൾ കൊണ്ടുവരരുത്Next: ജിദ്ദ എയർപോർട്ട് വഴി ഇനി ലഗേജിൽ ഉൾപ്പെടുത്താതെ സംസം കൊണ്ടു പോകാം പെർമിറ്റ് കാണിച്ചാൽ മതി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ കുവൈറ്റിൽ വിസിറ്റ് വിസ ജോലി വിസയാക്കി മാറ്റാൻ അനുമതി! ഫീസ് 150 KD GULF MALAYALAM NEWS August 3, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ അമിതഭാരവും അമിതവണ്ണവും കുറയ്ക്കാൻ പുതിയ ഗുളിക! സൗദിയിൽ ‘Foundaio’ ഉപയോഗിക്കാൻ അനുമതി നൽകി SFDA GULF MALAYALAM NEWS August 3, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണം; സൗദി കിരീടാവകാശി എം.ബി.എസും ഡൊണാൾഡ് ട്രംപും ഫോണിൽ ചർച്ച നടത്തി GULF MALAYALAM NEWS August 2, 2026 0