NEWS - ഗൾഫ് വാർത്തകൾ ജിദ്ദ എയർപോർട്ട് വഴി ഇനി ലഗേജിൽ ഉൾപ്പെടുത്താതെ സംസം കൊണ്ടു പോകാം പെർമിറ്റ് കാണിച്ചാൽ മതി GULF MALAYALAM NEWS May 22, 2023 1 minute read 0 ജിദ്ദ- സൗദി അറേബ്യയിൽനിന്ന്, പ്രത്യേകിച്ച് ജിദ്ദയിൽനിന്ന് തിരിച്ചുപോകുന്നവർക്ക് എപ്പോഴും കൂടെ കൊണ്ടുപോകാൻ ആഗ്രഹമുള്ള ഒന്നാണ് സംസം വെള്ളം. ജിദ്ദ വഴി നാട്ടിലേക്ക് പോകുന്ന ഏതൊരു പ്രവാസിയുടെയും ലഗേജിനൊപ്പം ഒരു കുപ്പി സംസം വെള്ളം കൂടി കരുതാറുണ്ട്. സംസം എന്ന വിശുദ്ധ ജലത്തിനായി ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും കാത്തിരിക്കുന്നുണ്ടാകും എന്നതാണ് പ്രവാസികൾ തങ്ങൾക്കൊപ്പം സംസം ജലം കൂടി കരുതാനുള്ള കാരണം. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി എല്ലാവർക്കും സംസം തങ്ങളുടെ ലഗേജിനൊപ്പം കൊണ്ടുപോകാൻ അനുവാദം നൽകാറില്ല. ചില വിമാനക്കമ്പനികളിൽ അനുവദിച്ച ലഗേജ് തൂക്കത്തിന് അനുസരിച്ച് സംസം വെള്ളം കൂടി അനുവദിക്കാറുണ്ട്. ഉദാഹരണത്തിന് ഒരു വിമാനക്കമ്പനി 30 കിലോ ലഗേജാണ് അനുവദിക്കുന്നത് എങ്കിൽ ലഗേജ് തൂക്കം 25 കിലോയിൽ പരിമിതപ്പെടുത്തിയാൽ ഒരു സംസം കൂടി അനുവദിക്കും. അതേസമയം, തൂക്കം 30 ആണെങ്കിൽ അഡീഷണലായി മറ്റൊരു സംസം കൂടി അനുവദിക്കില്ല.എന്നാൽ, സൗദിയിൽ സന്ദർശക വിസയിലോ ഉംറ വിസയിലോ എത്തുന്ന മുഴുവൻ ആളുകൾക്കും നാട്ടിലേക്ക് പോകുമ്പോൾ ലഗേജ് അനുവദിക്കപ്പെട്ട ഭാരമുണ്ടെങ്കിലും സംസം കൂടി കൂടെ കൊണ്ടുപോകാം. അതിന് ഉംറ ചെയ്യാൻ നേരത്തെ നുസ്ക് ആപ്ലിക്കേഷൻ വഴി എടുത്ത പെർമിറ്റിന്റെ കോപ്പി ബോർഡിംഗ് കൗണ്ടറിൽ കാണിച്ചാൽ മതി. ഇത്തരത്തിൽ പെർമ്മിറ്റ് കയ്യിലുണ്ടെങ്കിൽ ഒരാൾക്ക് സംസം വെള്ളത്തിന്റെ ഒരു ബോട്ടിൽ ലഗേജിനൊപ്പം നാട്ടിലേക്ക് കൊണ്ടുവരാനാകും. എന്നാൽ, സൗദിയിൽ റസിഡന്റ് വിസയിൽ ഉള്ളവർക്ക് ഇത്തരത്തിൽ പെർമിറ്റ് കാണിച്ച് സംസം കൊണ്ടുപോകാൻ സാധാരണ ഗതിയിൽ അനുവാദം നൽകില്ല. ബോർഡിംഗ് പാസ് നൽകുന്ന കൗണ്ടറിൽ ഇരിക്കുന്നവർ ചില പ്രത്യേക സന്ദർഭങ്ങളിൽ റസിഡന്റ് വിസയിലുള്ളവർക്കും സംസം കൊണ്ടുപോകാൻ അനുവദിക്കാറുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു.പ്രത്യേകം ശ്രദ്ധിക്കുക:സന്ദർശക വിസയിൽ എത്തിയവർക്ക് നുസ്ക് ആപ്ലിക്കേഷനിലെ ഉംറ പെർമിറ്റ് കാണിച്ചാൽ സംസം ലഗേജിനൊപ്പം അനുവദിക്കും.റസിഡന്റ് വിസയിൽ എത്തിയവർക്ക് അനുവദിക്കപ്പെട്ട ലഗേജിന് പുറത്ത്, സംസം വെള്ളം കൊണ്ടുപോകാൻ സാധാരണ ഗതിയിൽ അനുവാദം നൽകില്ല. സംസം വെള്ളം അനുവദിക്കുന്നത് വിമാന കമ്പനികൾ മാറുന്നിന് അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: സൗദിയിൽ രജിസ്റ്റർ ചെയ്ത സുഹൃത്തുക്കളുടെ വാഹനവുമായി സൗദിയിൽ നിന്ന് പുറത്തുപോകാം നിബന്ധനകൾ ഇങ്ങനെNext: യുഎഇയിൽ വർക്ക് പെർമിറ്റിന്റെ കാലാവധി രണ്ടു വർഷത്തിൽ നിന്ന് മൂന്നായി ഉയർത്തുന്നു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ പൗരത്വ തട്ടിപ്പ്: ഒരു കുടുംബത്തിലെ 59 പേരുടെ പൗരത്വം റദ്ദാക്കലിലേക്ക്; വംശാവലി തട്ടിപ്പ് പുറത്തുകൊണ്ടുവന്ന് ഡി.എൻ.എ പരിശോധന GULF MALAYALAM NEWS October 3, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കൾ കണ്ടെത്തുന്നവർക്ക് 1 കോടി റിയാൽ വരെ സമ്മാനം: പുതിയ ഉത്തരവുമായി സൗദി ഓഖാഫ് അതോറിറ്റി GULF MALAYALAM NEWS October 3, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ മദീനയിലെ മസ്ജിദുന്നബവിയിലേക്കുള്ള വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ആക്രമണം: ഹൂത്തി നീക്കം പരാജയപ്പെടുത്തിയതായി സഖ്യസേന GULF MALAYALAM NEWS October 1, 2026 0