Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ റമദാനിൽ ഉംറ നിർവഹിക്കാനുള്ള പെർമിറ്റുകൾ നുസുക് ആപ്പിൽ ഇപ്പോൾ ലഭ്യം GULF MALAYALAM NEWS March 8, 2023 0 മക്ക: വിശുദ്ധ റമദാനിൽ ഉംറ കർമം നിർവഹിക്കാനുള്ള പെർമിറ്റുകൾ നുസുക് ആപ്പിൽ ഇപ്പോൾ ലഭ്യമാണെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇഅ്തമർനാ ആപ്പ് ആണ് പരിഷ്കരിച്ച് നുസുക് ആപ്പ് ആക്കി മാറ്റിയിരിക്കുന്നത്. ഉംറ കർമം നിർവഹിക്കാനുള്ള ബുക്കിംഗ് നടത്തി പെർമിറ്റ് നേടൽ, മസ്ജിദുന്നബവി റൗദ ശരീഫിൽ നമസ്കാരം നിർവഹിക്കാനുള്ള പെർമിറ്റ് നേടൽ എന്നിവ നുസുക് ആപ്പ് എളുപ്പമാക്കുന്നു. സൗദി അറേബ്യക്കകത്തു നിന്നുള്ളവരും വിദേശങ്ങളിൽ നിന്ന് ഉംറ വിസകളിൽ എത്തുന്നവരും അടക്കം ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും നുസുക്, തവക്കൽനാ ആപ്പുകൾ വഴി ഉംറ പെർമിറ്റുകൾ നേടൽ നിർബന്ധമാണ്. പെർമിറ്റ് ലഭിക്കാൻ അപേക്ഷകർ കൊറോണ ബാധിതരോ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരോ ആകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: ഉപയോഗശൂന്യമായ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഒഴിവാക്കൽ സമയ പരിധി ഒരു വർഷത്തേക്കു കൂടി ദീർഘി ദീർഘിപ്പിച്ചുNext: ജിദ്ദ നഗരത്തിൽ നടപ്പാക്കുന്ന ചേരിവികസന പദ്ധതിയുടെ ഭാഗമായി 24,011 കുടുംബങ്ങൾക്ക് സർക്കാർ ചെലവിൽ താമസ സൗകര്യം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ റിയാദിലെ തീപിടുത്തം നടന്നത് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ GULF MALAYALAM NEWS August 10, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഉപഭോക്തൃ അവകാശം ലംഘിച്ചു: പ്രമുഖ കാർ ഡീലർക്ക് വിലക്കും 81 ലക്ഷം റിയാൽ പിഴയും GULF MALAYALAM NEWS August 10, 2026 0 SAUDI ARABIA - സൗദി അറേബ്യ സൗദിയിലേക്ക് യാത്രക്കാരുടെ ഒഴുക്ക് വർധിക്കുന്നു; മൂന്ന് മാസത്തിൽ 68.8 ലക്ഷം വിസകൾ GULF MALAYALAM NEWS August 10, 2026 0