ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ വിമാനത്താവളത്തിൽ ഇനി സെൽഫ് സർവീസ് മെഷീനുകൾ വഴി ബാഗേജ് ക്ലിയറൻസ്

ജിദ്ദ : ജിദ്ദ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജ് നീക്കത്തിന് കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തി. ഒന്നാം ടെർമിനലിൽ സെൽഫ് സർവീസ് മെഷീനുകൾ വഴി ബാഗേജ് ക്ലിയറൻസ് പൂർത്തിയാക്കാമെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം അതോറിറ്റി അറിയിച്ചു.യാത്രക്കാർക്കും ഉദ്യോഗസ്ഥർ കൂടുതൽ സമയവും അധ്വാനവും ലാഭിക്കാനാകുന്ന സംവിധാനമാണിത്. ഇതിനായി സ്ഥാപിച്ച മെഷീനുകളിൽ ടിക്കറ്റുകൾ റീഡ് ചെയ്യും. ബാഗേജിന്റെ തൂക്കവും കണക്കാക്കും. ശേഷം അതിൽ നിന്ന് ബാഗേജിൽ ഒട്ടിക്കാനുള്ള ടാഗ് ലഭിക്കും. അറബിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്. നടപടികൾ പൂർത്തിയാകുന്നതോടെ ബാഗേജ് കൺവെയർ […]

SAUDI ARABIA - സൗദി അറേബ്യ

ഗതാഗത മേഖലയിൽ സഊദിയിൽ ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സംവിധാനം വരുന്നു

റിയാദ്: പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി, വിപുലമായ ട്രാഫിക് സുരക്ഷാ പദ്ധതിയുമായി സഹകരിച്ച്, പ്രത്യേക ഗതാഗത, വിദ്യാഭ്യാസ ഗതാഗത നിയമലംഘനങ്ങൾക്കായി ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സംവിധാനം വരുന്നു. ബസുകളുടെ സ്ഥിരതയും ഗുണനിലവാരവും പരിശോധിക്കുന്നതിനും പൊതു സുരക്ഷ സംരക്ഷിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും ബസുകളുടെ സാങ്കേതിക ആവശ്യകതകൾ നടപ്പിലാക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. കാലഹരണപ്പെട്ട ഓപ്പറേറ്റിംഗ് കാർഡ് ഉപയോഗിച്ച് ഒരു ബസ് ഓടിക്കുന്നതിനൊപ്പം, ഓപ്പറേറ്റിംഗ് കാർഡ് ലഭിക്കാതെ ബസ് ഓടിക്കുക, അംഗീകൃത പ്രവർത്തന കാലാവധി കവിയുന്ന കാലയളവിൽ […]

SAUDI ARABIA - സൗദി അറേബ്യ

സ്വദേശിവത്ക്കരണ തോതിൽ സ്ഥാപനമുടമയെ പരിഗണിക്കുന്നതിനുള്ള രണ്ട് നിബന്ധനകൾ സൗദി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി

ജിദ്ദ: സ്വദേശിവത്ക്കരണ തോതിൽ സ്ഥാപനമുടമയെ പരിഗണിക്കുന്നതിനുള്ള രണ്ട് നിബന്ധനകൾ സൗദി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.സ്ഥാപനമുടമ മുഴുവൻ സമയ ജീവനക്കാരനായിരിക്കണം എന്നതാണ് ഒരു വ്യവസ്ഥ. സ്ഥാപനമുടമ മറ്റു സ്ഥാപനങ്ങളിലെ ഇൻഷൂറൻസിൽ ഉൾപ്പെടാൻ പാടില്ല എന്നതാണ് മറ്റൊരു വ്യവസ്ഥ. അതേ സമയം തൊഴിലാളി ജോലിയിൽ നിന്ന് പിരിഞ്ഞ് പോകുമ്പോൾ സൗജന്യമായി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കൽ അയാളുടെ അവകാശമാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ ജോലിക്ക് ചേർന്ന ദിവസവും കരാർ അവസാനിപ്പിച്ച ദിവസവും അവസാന സാലറിയുമെല്ലാം രേഖപ്പെടുത്തിയിരിക്കണം എന്നതും നിബന്ധനയാണ്

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇയിൽ ഓവർ ടൈം ജോലിയുടെ പരിധി 2 മണിക്കൂർ

അബുദാബി: ഓവര്‍ടൈം ജോലി ചെയ്യുന്നിതിനുള്ള നിബന്ധനകള്‍ വ്യക്തമാക്കി യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. രാജ്യത്തെ തൊഴിലുടമകള്‍ക്ക് തൊഴിലാളികളോട് ഓവര്‍ടൈം ജോലി ചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണെന്നും എന്നാല്‍ അതിന് ബാധകമായ തൊഴില്‍ നിയമത്തിലെയും മറ്റ് ചട്ടങ്ങളിലെയും നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഓവര്‍ ടൈം ജോലി ഒരു ദിവസം രണ്ട് മണിക്കൂറില്‍ കവിയാന്‍ പാടില്ലെന്നതാണ് പ്രധാന നിബന്ധന. എന്നാല്‍ കമ്പനിക്ക് ഉണ്ടായേക്കാവുന്ന നഷ്ടം തടയാനോ അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും പ്രതികൂല സാഹചര്യങ്ങളോ അവയുടെ അനന്തര ഫലങ്ങളോ മറികടക്കാന്‍ വേണ്ടി രണ്ട് […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈറ്റിൽ ഗൂഗ്ൾ പേ വരുന്നു

കുവൈറ്റ് സിറ്റി: ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം രാജ്യത്ത് വ്യാപകമാക്കുന്നതിന്റെ ഭാഗമായി ‘സാംസംഗ് പേ’, ‘ആപ്പിള്‍ പേ’ സേവനങ്ങള്‍ക്കു പിന്നാലെ ‘ഗൂഗിള്‍ പേ’ സൗകര്യവും കുവൈറ്റില്‍ വരുന്നു. ഇതിനായുള്ള നടപടികള്‍ ബാങ്കുകള്‍ പൂര്‍ത്തിയാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട്, കുവൈറ്റ് ഫിനാന്‍സ് ഹൗസ് ഉള്‍പ്പെടെ മൂന്ന് ബാങ്കുകള്‍ക്ക് ആദ്യ ഘട്ടത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റ് ഗൂഗ്ള്‍ പേ ആപ്ലിക്കേഷന്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനുള്ള ലൈസന്‍സ് അനുവദിച്ചു കഴിഞ്ഞതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തറില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി ഒന്നിന് ആരംഭിക്കും

ദോഹ: ഖത്തറില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) അറിയിച്ചു. ഇതനുസരിച്ച് ഖത്തറിലെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരിക്കണം.പദ്ധതി സുഗമമാക്കുന്നതിനാണ് ഘട്ടംഘട്ടമായി നടപ്പാക്കുന്നത്. 2023 ഫെബ്രുവരി ഒന്നിന് ഖത്തറിലേക്കുള്ള സന്ദര്‍ശകരുമായി ആദ്യ ഘട്ടം ആരംഭിക്കും.പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ മന്ത്രാലയം പൂര്‍ത്തിയാക്കി. അടിയന്തര, അപകട […]

SAUDI ARABIA - സൗദി അറേബ്യ

യുഎഇയിൽ ഏപ്രിൽ 1 മുതൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം WPS വഴി

യുഎഇയിലെ തൊഴിലുടമകൾ ഏപ്രിൽ ഒന്നിന് ശേഷം വീട്ടുജോലിക്കാരുടെ ചില വിഭാഗങ്ങളുടെ ശമ്പളം വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം ( WPS ) വഴി കൈമാറേണ്ടിവരും. ഇത് അവരുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അവർക്ക് പൂർണ്ണമായും കൃത്യസമയത്തും ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഫാമുകളിൽ ജോലി ചെയ്യുന്നവരും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയവരുമായ ആളുകൾ. കുടുംബങ്ങൾക്കായി ജോലി ചെയ്യുന്ന അസിസ്റ്റന്റുമാർ തൊഴിലുടമയുടെ ഇമെയിൽ നിരീക്ഷിക്കുക, അവരുടെ വ്യക്തിപരവും തൊഴിൽപരവുമായ മീറ്റിംഗുകൾ ആസൂത്രണം […]

SAUDI ARABIA - സൗദി അറേബ്യ

സൗദി പോസ്റ്റ് വഴി കൊറിയറായി നീക്കം ചെയ്യാൻ വിലക്കുള്ള വസ്തുക്കൾ സൗദി പോസ്റ്റ് നിർണയിച്ചു

റിയാദ് : സൗദി പോസ്റ്റ് വഴി കൊറിയറായി നീക്കം ചെയ്യാൻ വിലക്കുള്ള വസ്തുക്കൾ സൗദി പോസ്റ്റ് നിർണയിച്ചു. ഗ്യാസ് സിലിണ്ടറുകൾ, വിഷപദാർഥങ്ങൾ, പകർച്ചവ്യാധിക്ക് കാരണമാകുന്ന വസ്തുക്കൾ, എളുപ്പത്തിൽ തീ പടർന്നുപിടിക്കുന്ന ദ്രാവകങ്ങൾ, ആസിഡുകൾ പോലെ പൊള്ളലുണ്ടാക്കുന്ന ദ്രാവകങ്ങൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ എന്നിവ സൗദി പോസ്റ്റ് വഴി കൊറിയർ ആയി അയക്കുന്നതിന് വിലക്കുണ്ട്. പൊട്ടിത്തെറിക്കുന്ന വസ്തുക്കൾ, ബോംബുകൾ, ഓക്‌സിഡന്റുകൾ, വിവിധ തരതത്തിലുള്ള അപകടകരമായ വസ്തുക്കൾ എന്നിവയും സൗദി പോസ്റ്റ് സേവനം വഴി കൊറിയർ ആയി നീക്കം ചെയ്യുന്നതിന് […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് രിയസിലെത്തി

റിയാദ്: ഔദ്യോഗിക സന്ദർശനാർഥം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും സംഘവും റിയാദിലെത്തി. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും സൗദിയിലെ ഖത്തർ ഡെപ്യൂട്ടി അംബാസഡർ ഹസൻ ബിൻ മൻസൂർ അൽഖാതിറും റോയൽ പ്രോട്ടോകോൾ പ്രതിനിധിയും ചേർന്ന് ഖത്തർ അമീറിനെയും സംഘത്തെയും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായി സ്വീകരിച്ചു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് രിയസിലെത്തി

റിയാദ്: ഔദ്യോഗിക സന്ദർശനാർഥം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും സംഘവും റിയാദിലെത്തി. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും സൗദിയിലെ ഖത്തർ ഡെപ്യൂട്ടി അംബാസഡർ ഹസൻ ബിൻ മൻസൂർ അൽഖാതിറും റോയൽ പ്രോട്ടോകോൾ പ്രതിനിധിയും ചേർന്ന് ഖത്തർ അമീറിനെയും സംഘത്തെയും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായി സ്വീകരിച്ചു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Hajj Umrah SAUDI ARABIA - സൗദി അറേബ്യ

ഹജ്ജ് പാക്കേജിന്റെ ബിൽ അടച്ച ശേഷം സഹയാത്രികരിലൊരാളെ റദ്ദാക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം

മക്ക: ഹജ്ജ് നിർവഹിക്കാനുള്ള പ്രധാന അപേക്ഷകന് തിരഞ്ഞെടുത്ത പാക്കേജിന്റെ ബിൽ അടച്ച ശേഷം സഹയാത്രികരിലൊരാളെ റദ്ദാക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. റദ്ദാക്കൽ പ്രക്രിയ സ്ഥിരീകരിച്ചതിന് ശേഷം അപേക്ഷകന് വീണ്ടും ചേർക്കുന്നത് സാധ്യമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസയുമായി വരുന്നവരുടെ താമസ കാലയളവ് 90 ദിവസമാണെന്നും വിസയുടെ സാധുത കാലയളവ് പാലിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും മന്ത്രാലയം കൂട്ടി ചേർത്തു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നിതാഖാത്ത്‌ രണ്ടാം ഘട്ടം ഇന്നു മുതല്‍

റിയാദ്: ഇന്ന് മുതല്‍ പരിഷ്‌കരിച്ചനിതാഖാത്തിന്റെ രണ്ടാം ഘട്ടം നടപ്പിലായതായി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദിവത്കരണ തോത് പെട്ടെന്ന് പരിശോധിക്കാനുള്ള സംവിധാനവും നിലവില്‍ വന്നിട്ടുണ്ട്.2021 ഡിസംബറിലാണ് പരിഷ്‌കരിച്ച നിതാഖാത്ത് മൂന്നു ഘട്ടമായി നടപ്പാക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. ഡിസംബറില്‍ തുടങ്ങിയ ഒന്നാം ഘട്ടം ഇന്നലെയാണ് അവസാനിച്ചത്. ഇന്ന് മുതല്‍ രണ്ടാം ഘട്ടമാണ് ആരംഭിക്കുന്നത്. അടുത്ത വര്‍ഷം ഇതേസമയം മൂന്നാം ഘട്ടവും ആരംഭിക്കും. ഓരോ വര്‍ഷവും സൗദിവത്കരണതോത് രണ്ടു മുതല്‍ അഞ്ചുശതമാനം വരെ പച്ച, പ്ലാറ്റിനം വിഭാഗങ്ങളില്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അടുത്ത തിങ്കളഴ്ച മുതൽ സൗദിയുടെ മിക്ക പ്രദേശങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യത

റിയാദ്: അടുത്ത തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വെള്ളിയാഴ്ച അറിയിച്ചു. കൂടാതെ സജീവമായ കാറ്റ്, ഉയരുന്ന പൊടി, ഇടിമിന്നൽ, രാജ്യത്തിന്റെ വടക്ക് ഭാഗങ്ങളിൽ മഞ്ഞുവീഴ്ച, താഴ്ന്ന താപനില എന്നിവയുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി. കിഴക്കൻ, റിയാദ് മേഖലകളുടെ തെക്കൻ ഭാഗങ്ങളിൽ സജീവമായ കാറ്റിനൊപ്പം മഴയ്ക്കും സാധ്യതയുണ്ടെന്നും നജ്‌റാൻ, ജിസാൻ, അസിർ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും അൽ ബഹ, മക്കപ്രദേശങ്ങളിലുംആകാശം ഭാഗികമായി മേഘാവൃതവും മഴയുള്ള കാലാവസ്ഥ […]

SAUDI ARABIA - സൗദി അറേബ്യ

സകാക്കയിൽ താമസിക്കുന്നവർക്ക് മുനിസിപ്പാലിറ്റി മുന്നറിയിപ്പുമായി അൽ ജൗഫ്

അൽജൗഫ്- സകാക്കയിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പുമായി അൽ ജൗഫ് മുനിസിപ്പാലിറ്റി. സസ്യ കീടങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി തിങ്കൾ മുതൽ വ്യാഴം വരെ സകാക്ക നഗരത്തിലെ മലിനജല തടാകത്തിൽ ആകാശത്തുനിന്ന് കീടനാശിനി തളിക്കും. ഏരിയൽ സ്‌പ്രേയിംഗ് നടത്തുന്നതിനാൽ ഈ ഭാഗങ്ങളിൽനിന്ന് ആളുകൾ വിട്ടുനിൽക്കണമെന്ന് അധികൃതർ വ്യക്തമാക്കി

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ ഇസ്‌ലാമിക് തുറമുഖത്ത് മൂന്നു ക്രെയിനുകൾകൂടി സ്ഥാപിക്കുന്നു.

ജിദ്ദ : ചരക്ക് നീക്കം വർധിപ്പിക്കാനും ലോജിസ്റ്റിക് സേവനങ്ങൾ മെച്ചപ്പെടുത്താനും ജിദ്ദ ഇസ്‌ലാമിക് തുറമുഖത്ത് മൂന്നു കൂറ്റൻ ക്രെയിനുകൾകൂടി സ്ഥാപിക്കുന്നു. ജിദ്ദ തുറമുഖത്തെ നോർത്ത് കണ്ടെയ്‌നർ ടെർമിനൽ പ്രവർത്തിപ്പിക്കുന്ന തന്ത്രപരമായ പങ്കാളിയായ റെഡ്‌സീ ഗെയ്റ്റ് ടെർമിനൽ കമ്പനിയാണ് റിമോട്ട് കൺട്രോൾ രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന മൂന്നു ക്രെയിനുകൾ സ്ഥാപിക്കുന്നത്. പുതിയ ക്രെയിനുകൾ എത്തിയതോടെ ജിദ്ദ തുറമുഖത്തെ നോർത്ത് കണ്ടെയ്‌നർ ടെർമിനലിലെ ക്രെയിനുകളുടെ എണ്ണം 24 ആയി ഉയർന്നതായി സൗദി പോർട്ട്‌സ് അതോറിറ്റി പറഞ്ഞു. നോർത്ത് കണ്ടെയ്‌നർ ടെർമിനൽ […]

error: Content is protected !!