സൗദി പൗരന്മാര് എത്രയും വേഗം ലെബനോന് വിടണമെന്ന് ബെയ്റൂത്ത് സൗദി എംബസി ആവശ്യപ്പെട്ടു
ജിദ്ദ – ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ തെഹ്റാനില്‍ വെച്ച് വധിച്ചതിനും മുതിര്‍ന്ന ഹിസ്ബുല്ല നേതാവ് ഫുവാദ് ശുക്റിനെ വധിച്ചതിനും തിരിച്ചടിയെന്നോണം ഇറാനും ഹിസ്ബുല്ലയും ഇസ്രായിലിനു നേരെ ആക്രമണങ്ങള്‍ നടത്താനും ഇസ്രായില്‍ തിരിച്ചടിക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് സൗദി പൗരന്മാര് എത്രയും വേഗം ലെബനോന് വിടണമെന്ന് ബെയ്റൂത്ത് സൗദി എംബസി ആവശ്യപ്പെട്ടു. ദക്ഷിണ ലെബനോനിലെ പുതിയ സംഭവവികാസങ്ങള്‍ എംബസി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. സൗദി പൗരന്മാരുടെ ലെബനോന് യാത്രക്ക് നേരത്തെയുള്ള വിലക്ക് പാലിച്ച് ലെബനോനിലുള്ള സൗദി പൗരന്മാര് എത്രയും വേഗം […]