ദശലക്ഷക്കണക്കിന് റിയാലിന്റെ അഴിമതി, സൗദിയില്‍ നിരവധി ഉദ്യോഗസ്ഥര്‍ പിടിയില്‍
ജിദ്ദ : സൗദി അഴിമതി വിരുദ്ധ അതോറിറ്റിയുടെ വ്യാപകമായ പരിശോധനയില്‍ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങി. സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ തട്ടിയെടുത്ത മുന്‍ നോട്ടറി ചീഫ് കുടുങ്ങി. ഇയാളെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ഭൂമി സഹോദരന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും അവ 14.8 കോടി റിയാലിന് വില്‍പന നടത്തുകയും ചെയ്‌തെന്നാണ് കേസ്.10 മില്യന്‍ റിയാലിന്റെ അഴിമതിക്കേസില്‍ മുന്‍ ജഡ്ജിയും രണ്ട് ജീവനക്കാരും അറസ്റ്റിലായിട്ടുണ്ട്. മറ്റ് നിരവധി കേസുകളിലും ജീവനക്കാരും മുന്‍ ജീവനക്കാരും കുടുങ്ങി. ദശലക്ഷക്കണക്കിന് റിയാലിന്റെ അഴിമതി […]