GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലെ E INVOICE രണ്ടാം ഘട്ടം ചെറിയ സ്ഥാപനങ്ങളിലേക്കും വരുന്നു സൗദിയിൽ സ്ഥാപനങ്ങൾ നടത്തുന്നവരും ബിസിനസുകാരും ശ്രദ്ധിക്കുക

സൗദി E INVOICE നെ കുറിച്ച് അറിയാത്തവർ നിർബന്ധമായി വായിക്കുക

2021 ഡിസംബർ നാലിനാണ് സൗദിയിൽ ഇൻവോയ്സിന്റെ ആദ്യഘട്ടം നടപ്പിലാക്കിയത് ഇതിൻറെ ഭാഗമായി സൗദിയിലെ എല്ലാ സ്ഥാപനങ്ങളും കമ്പ്യൂട്ടർ ബില്ലിംഗ് സംവിധാനം ഉറപ്പുവരുത്തുകയും എഴുത്തു ബില്ലുകൾ പൂർണമായി നിർത്തലാക്കുകയും ചെയ്തു. ഇതിനുശേഷം ഗവൺമെന്റിന്റെ ഇൻവോയ്സ് പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ ഘട്ടമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത് ഇത് ജനുവരി 1 2023 നാണ് ആരംഭിച്ചത്  ഇതിൻറെ ഭാഗമായി സൗദിയിലെ എല്ലാ സ്ഥാപനങ്ങളും അവരുടെ ബില്ലിംഗ് സോഫ്റ്റ്‌വെയർ ഗവൺമെൻറ് മായി നേരിട്ട് കണക്ട് ചെയ്യണം

സൗദിയിൽ രജിസ്റ്റർ ചെയ്യാത്ത സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കാം സോഫ്റ്റ്‌വെയറുകളിൽ ഗവൺമെൻറ് മായി കണക്ട് ചെയ്യാനുള്ള ഇൻറഗ്രേഷൻ സംവിധാനങ്ങളും ഗവൺമെൻറ് നിയമങ്ങളും സോഫ്റ്റ്‌വെയറുകൾ പാലിച്ചിരിക്കണം എന്ന് മാത്രമേ നിയമമുള്ളൂ.



സോഫ്റ്റ്‌വെയറിൽ ചെയ്യുന്ന ഓരോ ബില്ലുകളും അതാത് സമയത്ത് തന്നെ ഗവൺമെൻറ് സർവറിലേക്ക് അപ്‌ലോഡ് ചെയ്യണം ഇതിൽ B TO C ഒരു ബിസിനസ് സ്ഥാപനം കസ്റ്റമർക്ക് നൽകുന്ന ബില്ലുകളുടെ XML ഫയൽ 24 മണിക്കൂറിനകം ഗവൺമെൻറ് സർവറിൽ അപ്‌ലോഡ് ചെയ്യണം ബില്ലിൽ date and time, VAT ഡീറ്റെയിൽസ്, QR code, തുടങ്ങിയവ നിർബന്ധമാണ്

B to C SAMPLE BILL COPY

B to B ഒരു ബിസിനസ് സ്ഥാപനം മറ്റൊരു ബിസിനസ് സ്ഥാപനത്തിൻറെ പേരിൽ ഇഷ്യൂ ചെയ്യുന്ന ബില്ലുകൾ അതാത് സമയത്ത് തന്നെ ഗവൺമെൻറ് സർവറിൽ അപ്‌ലോഡ് ചെയ്യണം  B to B ബില്ലിലുള്ള ക്യു ആർ കോഡ് ഗവൺമെൻറ് സർവറിൽ നിന്നാണ് ബില്ലിലേക്ക് വരേണ്ടത് ബില്ലിന്റെ സാമ്പിൾ കോപ്പി താഴെ നൽകുന്നു

B TO B sample bill copy

E INVOICE integration ചെയ്ത സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടത്

1.ഗവൺമെന്റിലേക്ക് അയക്കുന്ന xml ഫയൽ നിങ്ങളുടെ ഇൻവോയ്സിൽ ഉള്ള ഡാറ്റയും കൃത്യമാണോ എന്ന് പരിശോധിക്കുക

2.Xml ഫയൽ നിങ്ങളുടെ സിസ്റ്റത്തിൽ ആറു വർഷം സേവ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക

3.B2c ഇൻവോയ്സുകൾ 24 മണിക്കൂറിനകം ഗവൺമെന്റിലേക്ക് സബ്മിറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക

4.B2B ഇൻവോയ്സുകൾ അതാത് സമയത്ത് തന്നെ ഗവൺമെന്റിലേക്ക് അപ്‌ലോഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക

നിങ്ങളുടെ സ്ഥാപനം ZATCA കണക്ട് ചെയ്യാനുള്ള phase 2 ഉൾപ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ താഴെയുള്ള ലിസ്റ്റ് നോക്കുക

Wave 13: 2022 അല്ലെങ്കിൽ 2023 ൽ 7 മില്യൺ റിയാലിൽ കൂടുതൽ വിറ്റുവരവുള്ള കെ‌എസ്‌എ വാറ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സൗദി ബിസിനസുകൾ 2025 ജനുവരി 1 മുതൽ ഫത്തൂറ പോർട്ടലുമായി ഇ-ഇൻവോയ്‌സിംഗ് കണക്ട് ചെയ്യണം.

Wave14: 2022 അല്ലെങ്കിൽ 2023 ൽ 5 മില്യൺ റിയാലിൽ കൂടുതൽ വിറ്റുവരവുള്ള കെ‌എസ്‌എ വാറ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സൗദി ബിസിനസുകൾ 2025 ഫെബ്രുവരി 1 മുതൽ ഫത്തൂറ പോർട്ടലുമായി ഇ-ഇൻവോയ്‌സിംഗ് കണക്ട് ചെയ്യണം.

Wave15: 2022 അല്ലെങ്കിൽ 2023 ൽ 4 മില്യൺ റിയാലിൽ കൂടുതൽ വിറ്റുവരവുള്ള കെ‌എസ്‌എ വാറ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സൗദി ബിസിനസുകൾ 2025 ഫെബ്രുവരി 1 ഫത്തൂറ പോർട്ടലുമായി ഇ-ഇൻവോയ്‌സിംഗ് കണക്ട് ചെയ്യണം.

Wave 16: 2022 അല്ലെങ്കിൽ 2023 ൽ 3 മില്യൺ റിയാലിൽ കൂടുതൽ വിറ്റുവരവുള്ള കെ‌എസ്‌എ വാറ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സൗദി ബിസിനസുകൾ, 2023 മുതൽ വേവ് 16 ൽ ഉൾപ്പെടും.  2024 ഏപ്രിൽ 1 ഫത്തൂറ പോർട്ടലുമായി ഇ-ഇൻവോയ്‌സിംഗ് കണക്ട് ചെയ്യണം.

Wave 17: 2022 അല്ലെങ്കിൽ 2023 ൽ 2.5 മില്യൺ റിയാലിൽ കൂടുതൽ വിറ്റുവരവുള്ള കെഎസ്എ വാറ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സൗദി ബിസിനസുകൾ വേവ് 17 ൽ ഉൾപ്പെടുന്നു, കൂടാതെ 2025 ജൂലൈ 31 ഫത്തൂറ പോർട്ടലുമായി ഇ-ഇൻവോയ്‌സിംഗ് കണക്ട് ചെയ്യണം.

Wave 18: 2022 അല്ലെങ്കിൽ 2023 ൽ 2 മില്യൺ റിയാലിൽ കൂടുതൽ വിറ്റുവരവുള്ള കെഎസ്എ വാറ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സൗദി ബിസിനസുകൾ വേവ് 18 ൽ ഉൾപ്പെടുന്നു, കൂടാതെ 2025 ഓഗസ്റ്റ് 31 നകം ഫത്തൂറ പോർട്ടലുമായി ഇ-ഇൻവോയ്‌സിംഗ് കണക്ട് ചെയ്യണം.

Wave 19: 2022 അല്ലെങ്കിൽ 2023 ൽ 1.75 മില്യൺ റിയാലിൽ കൂടുതൽ വിറ്റുവരവുള്ള കെഎസ്എ വാറ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സൗദി ബിസിനസുകൾ വേവ് 19 ൽ ഉൾപ്പെടുന്നു, കൂടാതെ അവരുടെ ഇ-ഇൻവോയ്‌സിംഗ് സൊല്യൂഷൻ ഫത്തൂറ പോർട്ടലുമായി സംയോജിപ്പിക്കണം.  2025 സെപ്റ്റംബർ 30 ഓടെ.ഫത്തൂറ പോർട്ടലുമായി ഇ-ഇൻവോയ്‌സിംഗ് കണക്ട് ചെയ്യണം.

Wave 20: 2022 അല്ലെങ്കിൽ 2023 ൽ 1.5 മില്യൺ റിയാലിൽ കൂടുതൽ വിറ്റുവരവുള്ള കെഎസ്എ വാറ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സൗദി ബിസിനസുകൾ വേവ് 20 ൽ ഉൾപ്പെടുന്നു, കൂടാതെ 2025 ഒക്ടോബർ 31 ഓടെ ഫത്തൂറ പോർട്ടലുമായി ഇ-ഇൻവോയ്‌സിംഗ് കണക്ട് ചെയ്യണം.

Wave 21: 2022, 2023 അല്ലെങ്കിൽ 2024 ൽ 1.25 മില്യൺ റിയാലിൽ കൂടുതൽ വിറ്റുവരവുള്ള കെഎസ്എ വാറ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സൗദി ബിസിനസുകൾ വേവ് 21 ൽ ഉൾപ്പെടുന്നു, കൂടാതെ 2025 നവംബർ 30 ഓടെ ഫത്തൂറ പോർട്ടലുമായി ഇ-ഇൻവോയ്‌സിംഗ് കണക്ട് ചെയ്യണം.

Wave ,22: 2022, 2023 അല്ലെങ്കിൽ 2024 ൽ 1 മില്യൺ റിയാലിൽ കൂടുതൽ വിറ്റുവരവുള്ള കെഎസ്എ വാറ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സൗദി ബിസിനസുകൾ വേവ് 22 ൽ ഉൾപ്പെടുന്നു, കൂടാതെ അവരുടെ  2025 ഡിസംബർ 31-നകം ഫത്തൂറ പോർട്ടലുമായി ഇ-ഇൻവോയ്‌സിംഗ് കണക്ട് ചെയ്യണം.

നിങ്ങളുടെ സ്ഥാപനം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഇൻവോയ്സിനുമായി ബന്ധപ്പെട്ട കൂടുതൽ സംശയങ്ങൾ നിങ്ങൾക്ക് നേരിട്ട് വിളിച്ച് അന്വേഷിക്കാം  e-invoice consultant

Wa.me/966538898536








Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!