മൊബൈല്‍ ഫോണുകള്‍ക്കും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം 2026ൽ
ജിദ്ദ – മൊബൈല്‍ ഫോണുകള്‍ക്കും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്ന് സൗദി സ്റ്റാന്റേര്‍ഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷനും കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷനും അറിയിച്ചു. ആദ്യ ഘട്ടം നാളെ മുതല്‍ നടപ്പാക്കി തുടങ്ങും. മൊബൈല്‍ ഫോണുകള്‍, ടാബ്‌ലെറ്റുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, ഇ-റീഡറുകള്‍, പോര്‍ട്ടബിള്‍ വീഡിയോ ഗെയിം കണ്‍സോളുകള്‍, ഹെഡ്‌ഫോണുകള്‍, ഇയര്‍ഫോണുകള്‍, ആംപ്ലിഫെയറുകള്‍, കീബോര്‍ഡുകള്‍, മൗസുകള്‍, പോര്‍ട്ടബിള്‍ നാവിഗേഷന്‍ സിസ്റ്റങ്ങള്‍, പോര്‍ട്ടബിള്‍ […]














