സുരക്ഷ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയ മലയാളി യുവാവിനെ സഊദിയിൽ നിന്നും നാടുകടത്തി
ദമാം: സുരക്ഷ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയ മലയാളി യുവാവിനെ സഊദിയിൽ നിന്നും നാടുകടത്തി. കിഴക്കൻ സഊദിയിലെ പ്രമുഖ വാണിജ്യ നഗരിയായ ദമാമിലെ അൽഖോബാറിലാണ് സംഭവം. വഴിയരികിൽ നിന്ന മലയാളിയെ സംശയം തോന്നിയ സുരക്ഷ ഉദ്യോഗസ്ഥൻ ചില കാര്യങ്ങൾ ചോദിച്ചപ്പോൾ തട്ടികയറിയതാണ് നാട് കടത്താൻ കാരണം. കോഴിക്കോട് സ്വദേശിയെയാണ് രണ്ട് മാസത്തെ ജയിൽ ശിക്ഷക്ക് ശേഷം നാട് കടത്തിയത്. വഴിയരികിൽ ദുരൂഹ സാഹചര്യത്തിൽ ഒരു സ്ത്രീയുമായി ഒരാൾ സംസാരിക്കുന്നത് കണ്ട സുരക്ഷ ഉദ്യോഗസ്ഥൻ ഇടപെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംശയാസ്പദമായ […]