കുവെെറ്റിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കാൻ ഒരുങ്ങി ആകാശ എയർ; ആഴ്ചയിൽ ഏഴ് സർവീസുകളാണ് ഉണ്ടാവുക
കുവെെറ്റ്: കുവെെറ്റിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കാൻ ഒരുങ്ങി ആകാശ എയർ. കുവെെറ്റിൽ നിന്നും മുംബെെയിലേക്കാണ് ആകാശ് എയർ സർവീസ് നടത്തുന്നത്. കുവെെറ്റിൽ നിന്നും സർവീസ് നടത്താൻ ആകാശ എയറിന്റെ അഭ്യർഥന കുവെെറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകരിച്ചു. ഓഗസ്റ്റ് 23 മുതലാണ് കുവെെറ്റ് ഇന്റർ നാഷ്ണൽ എയർപോർട്ടിൽ നിന്നും മുംബൈ എയർപോർട്ടിലേക്ക് ആകാശ് എയർ സർവീസ് ആരംഭിക്കുക. പ്രതിദിനം ഒരു ഫ്ലൈറ്റ് എന്ന തോതിൽ ആഴ്ചയിൽ ഏഴ് സർവീസുകളാണ് ഉണ്ടാവുക. കുവെെറ്റിന് പുറത്തേക്ക് […]