വിദേശത്തുള്ളവരുടെ റീ-എൻട്രി ദീർഘിപ്പിക്കാനും ഇഖാമ പുതുക്കാനുമുള്ള ഫീസുകൾ ഇരട്ടിയാക്കി
റിയാദ് – വിദേശത്തുള്ളവരുടെ റീ-എൻട്രി ദീർഘിപ്പിക്കാനും ഇഖാമ പുതുക്കാനുമുള്ള ഫീസുകൾ ഇരട്ടിയാക്കി ഉയർത്തുന്ന നിലക്ക് ബന്ധപ്പെട്ട രാജകീയ ഉത്തരവുകളിൽ ഭേദഗതികൾ വരുത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകി. പരമാവധി രണ്ടു മാസ കാലാവധിയുള്ള ഒറ്റത്തവണ യാത്രക്കുള്ള റീ-എൻട്രി വിസാ ഫീസ് ആയി 200 റിയാലും വിദേശി സൗദി അറേബ്യക്കകത്താണെങ്കിൽ റീ-എൻട്രിയിൽ അധികം ആവശ്യമുള്ള ഓരോ മാസത്തിനും 100 റിയാൽ അധിക ഫീസും നൽകണം. വിദേശി സൗദി അറേബ്യക്ക് പുറത്താണെങ്കിൽ ഇഖാമ കാലാവധി പരിധിയിൽ റീ-എൻട്രി […]














