NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ COVID ആശങ്ക വേണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം GULF MALAYALAM NEWS January 16, 2023 1 minute read 0 റിയാദ് : ചൈനയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ അറുപതിനായിരത്തിലധികം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. പ്രായമായവർക്ക് ആവശ്യമായ തോതിൽ വാക്സിനേഷൻ നൽകാത്തതും ഒമിക്രോൺ മ്യൂട്ടന്റിനും അതിന്റെ ഉപജാതികൾക്കുമെതിരെ ഫലപ്രദമായ വാക്സിനുകളുടെ അഭാവവുമാണ് ചൈനയിലെ കോവിഡ് വ്യാപനത്തിന് കാരണമായതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകർച്ചവ്യാധി കൺസൽട്ടന്റും അണ്ടർ സെക്രട്ടറിയുമായ അബ്ദുല്ല അസീരി പറഞ്ഞു. സീറോ കോവിഡ് നയം പിന്തുടരുന്നുണ്ടെങ്കിലും കോവിഡ് വൈറസ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ചൈനയിൽ കാണുന്നത്. എന്നാൽ വാക്സിൻ ഫലപ്രദമായി സ്വീകരിച്ച രാജ്യങ്ങളിൽ രോഗവ്യാപനം കുറവുമാണ് -അദ്ദേഹം പറഞ്ഞു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: വ്യാജ പാസ്പോർട്ടുകൾ കണ്ടെത്താനുള്ള നൂതന സാങ്കേതിക സംവിധാനവുമായി സൗദിNext: സൗദിയിൽ കെട്ടിടങ്ങളും സ്ഥലങ്ങളും ഒഴിപ്പിക്കുന്നതിനു മുമ്പായി നഷ്ടപരിഹാരം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ നിയമലംഘനങ്ങൾക്കെതിരെ നടപടി; ഒരു മാസത്തിൽ 22,894 ഭരണതല തീരുമാനങ്ങൾ GULF MALAYALAM NEWS September 16, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ കടുത്ത നടപടിയുമായി സൗദി: 10 സ്ഥാപനങ്ങൾ കണ്ടെത്തി; 2 ലക്ഷം റിയാൽ വരെ പിഴ GULF MALAYALAM NEWS September 16, 2026 0 SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ സീസണൽ ഫ്ലൂ വാക്സിൻ വിതരണം തുടങ്ങി; അപകടസാധ്യതയുള്ളവർക്ക് പ്രത്യേക നിർദേശം GULF MALAYALAM NEWS September 16, 2026 0