‘ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ അധ്യാപകരുടെ ശമ്പള പരിഷ്‌കരണം അനിവാര്യം’
ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ അധ്യാപകർക്ക് ശമ്പള പരിഷ്‌കരണം അനിവാര്യമാണെന്ന് ഇസ്പാഫ്. പുതിയ അധ്യാപകരെ കണ്ടെത്തുന്നതിനായി ഇന്ത്യയിൽ നടത്തിയ റിക്രൂട്ട്‌മെന്റ് നിലവിലുള്ള ശമ്പള ഘടനയ്ക്ക് അനുസൃതമായാണ് നടത്തിയത്. അതുകൊണ്ട് ഉദ്ദേശിച്ച രൂപത്തിലുള്ള ഒരു റിക്രൂട്ട്‌മെന്റ് ആക്കിമാറ്റാൻ കഴിഞ്ഞിട്ടില്ല. കാരണം, ഇന്ത്യൻ സ്‌കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് ലഭിക്കുന്ന ശമ്പളത്തോളമോ അതിനടുത്തോ നാട്ടിലെ ശമ്പള ഘടന ആയത് കൊണ്ട് അവരിൽ പലരും വരാൻ താൽപര്യം കാണിക്കുന്നില്ല എന്നത് നമുക്ക് ലഭിക്കുന്ന അധ്യാപകരുടെ ഗുണനിലവാരത്തെ ബാധിക്കുന്നതാണ്.ആയതുകൊണ്ട് സ്‌കൂൾ കാലങ്ങളായി മരവിപ്പിച്ചു നിർത്തിയിരുന്ന […]