ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം യാമ്പു തർഹീൽ (ഡീപോർട്ടേഷൻ സെന്റർ) സന്ദർശിച്ചു.
യാമ്പു: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം യാമ്പു തർഹീൽ (ഡീപോർട്ടേഷൻ സെന്റർ) സന്ദർശിച്ചു. വൈസ് കോൺസൽ കിഷൻ സിംഗിന്റെ നേതൃത്വത്തിലാണ് സംഘം തർഹീലിലെത്തിയത്. വി.എഫ്.എസ് ടീമും സംഘത്തിലുണ്ട്. പാസ്പോർട്ട് പുതുക്കുന്നതിനും അറ്റസ്റ്റേഷനുകൾക്കും വേണ്ടി യാമ്പു റിദുവ ഹയാത്ത് ഹോട്ടലിൽ സൗകര്യമേർപ്പെടുത്തിയിരുന്നു. സേവനങ്ങൾക്കെത്തിയവരുടെ വൻ തിരക്കാണ് കേന്ദ്രത്തിൽ അനുഭവപ്പെട്ടത്.തർഹീലിലെ അഞ്ചു പേർക്ക് പാസ്പോർട്ട് കൈവശം ഇല്ലാത്തതിനാൽ നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. അവർക്ക് ഇ.സി പാസ്പോർട്ട് അനുവദിക്കുന്നതിന് വേണ്ടി അവരുടെ ഫോട്ടോയും മറ്റു രേഖകളും സ്വീകരിച്ച് നാലു ദിവസത്തിനുള്ളിൽ പാസ്പോർട്ട് […]













