ഒക്‌ടോബറിൽ 78 വ്യവസായ പദ്ധതികൾക്ക് പുതുതായി ലൈസൻസുകൾ അനുവദിച്ചതായി സൗദി മന്ത്രാലയം
റിയാദ്: ഒക്‌ടോബറിൽ 78 വ്യവസായ പദ്ധതികൾക്ക് പുതുതായി ലൈസൻസുകൾ അനുവദിച്ചതായി വ്യവസായ, ധാതുവിഭവ മന്ത്രാലയം അറിയിച്ചു. ആകെ 63.5 കോടി റിയാൽ നിക്ഷേപങ്ങളോടെ ആരംഭിക്കുന്ന ഈ പദ്ധതികളിൽ 1,983 പേർക്ക് തൊഴിലുകൾ ലഭിക്കും. കഴിഞ്ഞ മാസം ഭക്ഷ്യവസ്തു മേഖലയിൽ ആണ് ഏറ്റവും കൂടുതൽ വ്യവസായ പദ്ധതികൾക്ക് ലൈസൻസുകൾ അനുവദിച്ചത്. ഈ ഗണത്തിലെ 20 പദ്ധതികൾക്ക് ലൈസൻസുകൾ അനുവദിച്ചു. ലോഹ ഉൽപന്ന നിർമാണ മേഖലയിൽ 14 ഉം പ്ലാസ്റ്റിക്, റബർ ഉൽപന്ന മേഖലയിൽ ഒമ്പതും നോൺ-മെറ്റാലിക് മിനറൽസ് മേഖലയിൽ […]














