മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങളെ അപലപിക്കാനും വിവേചനവും തീവ്രവാദവും നിരസിക്കുകയും സമാധാനത്തിനും ധാരണക്കും ആവശ്യമായ പരസ്പര ബഹുമാനം വളര്‍ത്തുകയും ചെയ്യുന്ന സമാധാന സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും സൗദി അറേബ്യ എല്ലാ യു.എന്‍ അംഗരാജ്യങ്ങളോടും ആഹ്വാനം ചെയ്തു.
ന്യൂയോര്‍ക്ക് സിറ്റി- മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങളെ അപലപിക്കാനും വിവേചനവും തീവ്രവാദവും നിരസിക്കുകയും സമാധാനത്തിനും ധാരണക്കും ആവശ്യമായ പരസ്പര ബഹുമാനം വളര്‍ത്തുകയും ചെയ്യുന്ന സമാധാന സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും സൗദി അറേബ്യ എല്ലാ യു.എന്‍ അംഗരാജ്യങ്ങളോടും ആഹ്വാനം ചെയ്തു. മാര്‍ച്ച് 15 ന് ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള ആദ്യ അന്താരാഷ്ട്ര ദിനത്തിന് മുന്നോടിയായുള്ള യു.എന്‍ ജനറല്‍ അസംബ്ലിയുടെ ഉന്നതതല പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യു.എന്നിലെ സൗദിയുടെ സ്ഥിരം പ്രതിനിധി മുഹമ്മദ് അലതീഖ്. നിലവില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്റെ പ്രസിഡന്റ് പദവി വഹിക്കുന്ന പാക്കിസ്ഥാനും […]













