സൗദിയിൽ വാഹനപകടമരണങ്ങളിൽ 2.1% കുറവ്
ജിദ്ദ – കഴിഞ്ഞ കൊല്ലം രാജ്യത്ത് വാഹനാപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം 2.1 ശതമാനം തോതിൽ കുറഞ്ഞതായി ഗതാഗത സുരക്ഷാ മന്ത്രിതല സമിതി അറിയിച്ചു. 2022 ൽ സൗദിയിൽ വാഹനാപകടങ്ങളിൽ 4,555 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ വർഷം രാജ്യത്ത് വാഹനാപകടങ്ങളുടെ എണ്ണം 28 ശതമാനം തോതിൽ വർധിച്ചു. ആകെ 18,50,250 വാഹനാപകടങ്ങളാണുണ്ടായത്. ഇതിൽ 18,33,288 അപകടങ്ങളിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ശേഷിക്കുന്നവ നിസാര അപകടങ്ങളായിരുന്നു.കഴിഞ്ഞ വർഷം 16,962 ഗുരുതരമായ വാഹനാപകടങ്ങൾ രാജ്യത്തുണ്ടായി. ഇതിൽ 24,446 പേർക്ക് പരിക്കേൽക്കുകയും 4,555 […]













