യു.എ.ഇയില്‍ കനത്ത മഴ,ക്ലൗഡ് സീഡിങ് എല്ലാ ആഴ്ചയിലും
ദുബായ് : യു.എ.ഇയില്‍ കനത്ത മഴ. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവയുള്‍പ്പെടെ മിക്ക എമിറേറ്റുകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു. രാജ്യത്ത് മഴ പരമാവധി വര്‍ധിപ്പിക്കുന്നതിനായി ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങള്‍ ആഴ്ചയില്‍ എല്ലാ സ്ഥലത്തും നടത്തുമെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. ഈ ആഴ്ച കൂടുതല്‍ മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നാളെയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നാളെ മേഘങ്ങള്‍ വര്‍ധിക്കും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കാലാവസ്ഥ അസ്ഥിരമായിരിക്കും. കനത്ത മേഘങ്ങളും മഴ, […]