ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
Hajj Umrah SAUDI ARABIA - സൗദി അറേബ്യ

ഹറമിൽ തിരക്ക് ഒഴിവാക്കാൻ നിർദ്ദേശങ്ങളുമായി ഹജ്ജ്,ഉംറ മന്ത്രാലയം

മക്ക: വിശുദ്ധ ഹറമിൽ തിരക്കൊഴിവാക്കാൻ തീർഥാടകർ നാലു കാര്യങ്ങൾ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. തിരക്കൊഴിവാക്കാനും ഭക്തിയോടെയും ശാന്തമായും ആരാധനകൾ നടത്താനും തീർഥാടകർ നാലു മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം പറഞ്ഞു. ഉന്തും തള്ളും ഒഴിവാക്കൽ, സുരക്ഷാ സൈനികരുടെ നിർദേശങ്ങൾ പാലിക്കൽ, മാസ്‌ക് ധരിക്കൽ, ക്ഷമയോടെ കാത്തിരിക്കൽ എന്നീ കാര്യങ്ങളാണ് ഹറമിൽ തിരക്കൊഴിവാക്കാൻ തീർഥാടകർ പാലിക്കേണ്ടതെന്ന് മന്ത്രാലയം പറഞ്ഞു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

SAUDI ARABIA - സൗദി അറേബ്യ

റിയാദ് എയറിന്റെ പ്രവർത്തന കേന്ദ്രം റിയാദ് ആയിരിക്കും.,സൗദിയയുടേത് ജിദ്ദയും

റിയാദ്:പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറും പഴയ ദേശീയ വിമാന കമ്പനിയായ സൗദിയയും തമ്മിലുള്ള വ്യത്യാസം ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ വെളിപ്പെടുത്തി. റിയാദ് എയറിന്റെ പ്രവർത്തന കേന്ദ്രം റിയാദ് ആയിരിക്കും. സൗദിയിലെ മുഴുവൻ നഗരങ്ങളെയും വിദേശ നഗരങ്ങളെയും റിയാദുമായി ബന്ധിപ്പിച്ച് റിയാദ് എയർ സർവീസുകൾ നടത്തും. സൗദിയ ജിദ്ദയെ സൗദിയിലെ മറ്റു നഗരങ്ങളുമായും ലോക നഗരങ്ങളുമായും ബന്ധിപ്പിച്ചാണ് സർവീസുകൾ നടത്തുകയെന്നും ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി പറഞ്ഞു. വാർത്തകൾ വാട്സപ്പിൽ […]

Hajj Umrah SAUDI ARABIA - സൗദി അറേബ്യ

മക്ക ഹറമിൽ പഴയതു മാറ്റി പുതിയ 35000 മുസ്ഹഫുകൾ

മക്ക:വിശുദ്ധ ഹറമിൽ 35,000 പഴയ മുസ്ഹഫ് കോപ്പികൾക്കു പകരം പുതിയ മുസ്ഹഫ് കോപ്പികൾ സ്ഥാപിച്ചു. ഈ വർഷത്തെ ഹജ് സീസൺ പദ്ധതിയുടെ ഭാഗമായാണ് ഹറംകാര്യ വകുപ്പിനു കീഴിലെ മുസ്ഹഫ് കാര്യ വിഭാഗം പഴയ മുസ്ഹഫ് കോപ്പികൾ എടുത്തുമാറ്റി പുതിയ മുസ്ഹഫ് കോപ്പികൾ സ്ഥാപിച്ചത്.ഹജ് തീർഥാടകരുടെ തിരക്ക് വർധിച്ചതോടെയാണ് അന്ധരുടെ ഉപയോഗത്തിനുള്ള ബ്രെയിൽ ലിപിയിലുള്ള മുസ്ഹഫ് കോപ്പികൾ, ഇംഗ്ലീഷ്, ഉർദു, ഇന്തോനേഷ്യ അടക്കമുള്ള ഭാഷകളിലെ ഖുർആൻ വിവർത്തനങ്ങൾ, വലിപ്പം കൂടിയ മുസ്ഹഫ് കോപ്പികൾ, അറബിയിലുള്ള ഖുർആൻ വ്യാഖ്യാനം എന്നിവ […]

Hajj Umrah SAUDI ARABIA - സൗദി അറേബ്യ

മദീനയിൽ 5 ലക്ഷത്തിലധികം ഹാജിമാരെ എത്തിയതായി ഹജ്ജ് കമ്മിറ്റി

മദീന:ഹജ് സീസൺ ആരംഭിച്ച ശേഷം തിങ്കളാഴ്ച വരെ പ്രവാചക നഗരിയിൽ 5,31,243 ഹാജിമാർ എത്തിയതായി ഹജ്, സിയാറ കമ്മിറ്റി അറിയിച്ചു. തിങ്കളാഴ്ച 27,808 ഹാജിമാർ മദീനയിലെത്തി. 22,775 പേർ 92 വിമാന സർവീസുകളിൽ മദീന എയർപോർട്ടു വഴിയും 2,276 പേർ 58 ബസുകളിൽ മക്ക, മദീന എക്‌സ്പ്രസ്‌വേ വഴിയും 2,757 ഹാജിമാർ 92 ബസുകളിൽ കരാതിർത്തികൾ വഴിയുമാണ് എത്തിയത്. മദീന സിയാറത്ത് പൂർത്തിയാക്കി തിങ്കളാഴ്ച അർധ രാത്രി വരെ 3,78,698 തീർഥാടകർ മക്കയിലേക്ക് തിരിച്ചു. തിങ്കളാഴ്ച രാത്രിയിലെ […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

പെരുന്നാൾ അവധിയിലെ തിരക്ക് ഒഴിവാക്കാൻ യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി ദോഹയിലെ ഹമദ് എയർപോർട്ട്

ദോഹ:വേനലവധിയും ഈദ് അവധിയും ഒരുമിച്ച് വരുന്നതിനാൽ ജൂൺ 15 മുതൽ ജൂലൈ 10 വരെ എയർപോർട്ടിൽ നല്ല തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം യാത്ര ഉപദേശം നൽകി.ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഹ്രസ്വകാല പാർക്കിംഗ് എല്ലാ യാത്രക്കാർക്കും ലഭ്യമാകുമെന്നും ജൂൺ 15 മുതൽ 30 വരെ ആദ്യത്തെ 60 മിനിറ്റ് സൗജന്യമാണെന്നും അറിയിച്ചു. 60 മിനിറ്റിന് ശേഷം സാധാരണ പാർക്കിംഗ് നിരക്കുകൾ ബാധകമാകും.വാഹനമോടിക്കുന്നവരോട് പിക്കപ്പ് ചെയ്യുന്നതിനും ഇറക്കുന്നതിനും ഹ്രസ്വകാല കാർ പാർക്ക് […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

സ്വദേശിവൽക്കരണം:യുഎഇയിൽ സ്വദേശികളെ നിയമിക്കുന്നതിനുള്ള സമയപരിധി നീട്ടി

അബുദാബി:യു.എ.ഇയില്‍ സ്വദേശികളെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന സമയപരിധി നീട്ടി. അര്‍ധവാര്‍ഷിക സ്വദേശിവല്‍കരണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 ല്‍നിന്ന് ജൂലൈ ഏഴു വരെ നീട്ടിയതായി ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.നീട്ടിയ കാലയളവിനുള്ളില്‍ സ്വദേശി നിയമനം പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്ക് ജൂലൈ എട്ടു മുതല്‍ ജോലിക്ക് നിയോഗിക്കാത്ത ഓരോ യുഎഇ പൗരനും 42,000 ദിര്‍ഹം പിഴ ചുമത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈദ് അല്‍ അദ്ഹ അവധിയുള്ളതില്‍ സമയപരിധി കുറഞ്ഞതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് മന്ത്രാലയം പറഞ്ഞു.2023 […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

എമിറേറ്റ്സ് ഐഡി പുതുക്കാൻ ദുബായ് കോടതിയുടെ ആഹ്വാനം

ദുബായ്- ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവയില്‍ തങ്ങളുടെ എമിറേറ്റ്‌സ് ഐഡി അപ്‌ഡേറ്റ് ചെയ്യാന്‍ യു.എ.ഇയിലെ താമസക്കാരോട് ദുബായ് കോടതി ആഹ്വാനം ചെയ്തു. https://icp.gov.ae/service/@UAEICP എന്ന ലിങ്ക് വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഐഡികള്‍ അപ്‌ഡേറ്റ് ചെയ്യാനാകുമെന്ന് അറിയിച്ച് അതോറിറ്റി ട്വിറ്ററില്‍ സന്ദേശമിട്ടു. താമസക്കാര്‍ തങ്ങളുടെ എമിറേറ്റ്‌സ് ഐഡി അപ്‌ഡേറ്റ് ചെയ്യുന്നത് ഏതെങ്കിലും നിയമനടപടികളുടെ കാര്യത്തില്‍ ദുബായ് കോടതികള്‍ക്ക് അവരെ സമീപിക്കുന്നത് എളുപ്പമാക്കുന്നുവെന്ന് പോസ്റ്റില്‍ വിശദീകരിച്ചു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ […]

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹജ്ജിന് അനുമതിയില്ലാത്തവർക്ക് യാത്ര സൗകര്യം ചെയ്തു കൊടുത്താൽ 50,000 റിയാൽ പിഴയും ജയിൽ ശിക്ഷയും

മക്ക:ഹജ് അനുമതി പത്രമില്ലാത്തവര്‍ക്ക് യാത്രാ സൗകര്യം ചെയ്താല്‍ ആറു മാസം ജയിലും 50,000 റിയാല്‍ പിഴശിക്ഷയും ലഭിക്കുമെന്ന് പൊതുസുരക്ഷാ ഡയരക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. അനധികൃതമായി കൊണ്ടുപോകുന്നവരുടെ എണ്ണം അനുസരിച്ച് പിഴത്തുക ഇരട്ടിയാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പ്രവാസികളായെ നിയമലംഘകരെ നാടു കടത്തുമെന്നും ഇങ്ങനെ നാടുകടത്തപ്പെടുന്നവര്‍ക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാനാവില്ലെന്നും പൊതുസുരക്ഷ ഡയരക്ടറേറ്റ് വ്യക്തമാക്കി. നിയമലംഘകരെ കുറിച്ച് പോലീസില്‍ അറിയിക്കാന്‍ പൊതുജനങ്ങളോട് ഡയരക്ടറേറ്റ് അഭ്യര്‍ഥിച്ചു.എന്‍ട്രി പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് മേയ് 15 മുതല്‍ മക്കയിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ഹജ് […]

NEWS - ഗൾഫ് വാർത്തകൾ

ഗൾഫ് റെയിൽ പദ്ധതി അവസാനഘട്ടത്തിൽ, പദ്ധതിയിൽ ഇറാഖിനെയും ഉൾപ്പെടുത്തും

ജിദ്ദ:ഗൾഫ് റെയിൽ പദ്ധതി അന്തിമ ഘട്ടത്തിലെത്തിയതായി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയ അണ്ടർ സെക്രട്ടറി ലുഅയ് മിശ്അബി പറഞ്ഞു. ഗൾഫ് റെയിൽ പദ്ധതിയിൽ ഇറാഖിനെയും ഉൾപ്പെടുത്തും. ജിദ്ദയിൽ ചെങ്കടൽ തീരത്തെ റിയാദുമായും കിഴക്കൻ സൗദിയുമായും ഉത്തര സൗദിയുമായും ബന്ധിപ്പിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾ തുടരുകയാണ്. സൗദിയിൽ വൈദ്യുതി വാഹനങ്ങളും സെൽഫ് ഡ്രൈവിംഗ് വാഹനങ്ങളും നിർമിക്കാൻ ചൈനീസ് കമ്പനികളുമായി സഹകരിച്ചുവരികയാണ്. ജിദ്ദ, റിയാദ്, ദമാം എയർപോർട്ടുകളിൽ ലോജിസ്റ്റിക് സോണുകളുണ്ട്. ഏതാനും തുറമുഖങ്ങളിലും ലോജിസ്റ്റിക് സോണുകൾ സ്ഥാപിക്കും. സൗദിയിലെ അഞ്ചു […]

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹജ്ജ് പ്രമാണിച്ച് ഹറമൈന്‍ ട്രെയിൻ സർവീസുകളുടെ എണ്ണം കൂട്ടി

ജിദ്ദ:ഹജ് സീസണ്‍ പ്രമാണിച്ച് ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തിയതായി സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു. ഹജ് സീസണില്‍ 3,400 ലേറെ ട്രെയിന്‍ സര്‍വീസുകളാണ് നടത്തുക. ഇവയില്‍ ആകെ 15 ലക്ഷത്തിലേറെ സീറ്റുകള്‍ ലഭിക്കും. മക്കക്കും മദീനക്കുമിടയില്‍ പ്രതിദിന സര്‍വീസുകളുടെ എണ്ണം 126 വരെയായി ഉയര്‍ത്തിയിട്ടുണ്ട്. മക്ക റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഹറമിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസുകളുമായി ട്രെയിന്‍ സര്‍വീസുകളെ ബന്ധിപ്പിച്ചത് തുടരുന്നതായി സൗദി അറേബ്യ റെയില്‍വെ കമ്പനി ഡെപ്യൂട്ടി സി.ഇ.ഒ എന്‍ജിനീയര്‍ റയാന്‍ അല്‍ഹര്‍ബി പറഞ്ഞു.കഴിഞ്ഞ […]

SAUDI LAW - സൗദി നിയമങ്ങൾ

സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഇക്കണോമിക് ലൈസന്‍സ് അനുവദിച്ചു.

റിയാദ് – വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്നോടിയായി സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഇക്കണോമിക് ലൈസന്‍സ് അനുവദിച്ചു. റിയാദ് എയര്‍ വിമാനത്തിന്റെ വിഷ്വല്‍ ഐഡന്റിറ്റിയും ബാഹ്യരൂപകല്‍പനയും ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വെച്ചാണ് കമ്പനിക്ക് ലൈസന്‍സ് അനുവദിച്ചത്. ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറും സൗദിയില്‍ വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രതിനിധികളും ചടങ്ങിന് സാക്ഷ്യംവഹിച്ചു.120 ലേറെ വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കുമെന്ന് മാര്‍ച്ചില്‍ […]

SAUDI ARABIA - സൗദി അറേബ്യ

ലക്ഷ്യം 100 ദശലക്ഷം സന്ദർശകർ ടൂറിസം മേഖലയിൽ പുതിയ കുതിച്ചുചാട്ടത്തിന് പദ്ധതിയുമായി സൗദി അറേബ്യ

റിയാദ്-യുകെ, യുഎസ്, ഷെങ്കന്‍ വിസയുള്ള യാത്രക്കാര്‍ക്കും ആ രാജ്യങ്ങളിലെ സ്ഥിര താമസക്കാര്‍ക്കും സൗദി അറേബ്യ പുതിയ തല്‍ക്ഷണ ഇ വിസ പ്രഖ്യാപിച്ചു. വിസാ, യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി യാത്രക്കാര്‍ക്ക് തല്‍ക്ഷണ ഇ വിസക്ക് അപേക്ഷിക്കാം.2030ഓടെ പ്രതിവര്‍ഷം 100 ദശലക്ഷം സന്ദര്‍ശകരെയാണ് സൗദി ലക്ഷ്യമിടുന്നത്. 2019ല്‍ ടൂറിസ്റ്റ് വിസകള്‍ ഉദാരമാക്കിയതു മുതല്‍ സൗദി അറേബ്യ ആഗോളതലത്തില്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കടുത്ത ചൂട്: ജൂൺ 15 മുതൽ സൗദിയിൽ വിശ്രമ നിയമം പ്രാബല്യത്തിൽ വരും

ജിദ്ദ:അത്യുഷ്ണത്തിന് ആരംഭമായതോടെ സൗദിൽ മധ്യാഹ്ന വിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്ല്യത്തിലാകും. ഉച്ചയ്ക്ക് പന്ത്രണ്ടു മുതൽ വൈകിട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ വെയിലേൽക്കുന്ന സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് സെപ്റ്റംബർ 15 വരെയുള്ള മൂന്നു മാസത്തേക്കാണ് വിലക്കേർപെടുത്തിയിരിക്കുന്നത്. സൗദി തൊഴിൽ വിപണി ആകർഷകമാക്കുന്നതിനും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലുമാണ് ഉത്തരവെന്ന് അൽ റാജ്ഹി പറഞ്ഞു. തൊഴിലാളികളുടെ ആരോഗ്യത്തിനു പ്രാധാന്യം നൽകുന്നതോടൊപ്പം അപകട സാധ്യതകൾ കുറക്കാനും നിയമം വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാർത്തകൾ വാട്സപ്പിൽ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇയിൽ വിസിറ്റിംഗ് വിസയുടെ കാലാവധി നാലുമാസം വരെ നീട്ടാം

അബുദാബി:പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്തു പോകാതെ തന്നെ സന്ദര്‍ശക വിസ പുതുക്കാമെന്നറിയിച്ച് യുഎഇ. 30 മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള വിസകളുള്ള വിദേശികള്‍ക്ക് രാജ്യത്ത് തന്നെ തുടര്‍ന്നുകൊണ്ട് കാലാവധി 30 ദിവസത്തേയ്ക്ക് കൂടി നീട്ടാന്‍ സഹായിക്കുന്നതാണ് പുതിയ നടപടി. കൂടാതെ ഒരു സന്ദര്‍ശക വിസയുടെ കാലാവധി പരമാവധി 120 ദിവസം വരെ നീട്ടാമെന്നും അധികൃതര്‍ അറിയിച്ചു.ഒരു മാസത്തേയ്ക്ക് വിസ നീട്ടി ലഭിക്കാന്‍ പ്രവാസികള്‍ക്ക് 1150 ദിര്‍ഹമാണ് ചെലവ് വരുന്നത് എന്നാണ് ട്രാവല്‍ ഏജന്‍സികള്‍ അറിയിക്കുന്നത്. രാജ്യത്തിന് പുറത്ത് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഏഴ് വ്യാപാര മേഖലകളിലും കൂടി സൗദി വൽക്കരണം നിലവിൽ വന്നു

റിയാദ്:ഏഴ് വ്യാപാര മേഖലയിലെ വില്‍പന ഔട്ട്‌ലെറ്റുകളുടെ സൗദിവത്കരണം നിലവില്‍വന്നതായി സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, എലിവേറ്ററുകള്‍, ലിഫ്റ്റുകള്‍, ബെല്‍റ്റുകള്‍ എന്നിവ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, കൃത്രിമ ടര്‍ഫ്, നീന്തല്‍ക്കുളം സാമഗ്രികള്‍ എന്നിവ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, ജലശുദ്ധീകരണ ഉപകരണങ്ങളും നാവിഗേഷന്‍ ഉപകരണങ്ങളും വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, കാറ്ററിംഗ് ഉപകരണങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, എയര്‍ഗണ്‍, വേട്ടയാടല്‍, യാത്രാ സാധനങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, പാക്കിംഗ് ഉപകരണങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍ […]

error: Content is protected !!