ദോഹ- ആരോഗ്യ സംരംക്ഷണ രംഗത്ത് ലോകോത്തരങ്ങളായ സംവിധാനങ്ങളോടെ ഖത്തർ മുന്നേറ്റം തുടരുകയാണെന്നും ഖത്തറിലെ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ പത്തു വർഷത്തിനിടെ ഇരട്ടിയായതായും ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസുഫ് അൽ മസ് ലമാനി പറഞ്ഞു. ഖത്തർ ടി.വിയോട് സംസാരിക്കവെയാണ് ആരോഗ്യ രംഗത്ത് രാജ്യം കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങൾ സംബന്ധിച്ച് ഡോ.അൽ മസ് ലമാനി സംസാരിച്ചത്.2011 ൽ ഖത്തറിലെ പൊതു, സ്വകാര്യ ആരോഗ്യ മേഖലകളിൽ ഏകദേശം 20,000 ആരോഗ്യ പ്രവർത്തകരുണ്ടായിരുന്നത് നിലവിൽ 46,000 ആയി […]