തൊഴിലുടമക്ക് കീഴിൽ ജോലിയില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രീതി ക്രിമിനൽ കുറ്റമാക്കാൻ സഊദിയിൽ നീക്കം.
തൊഴിലുടമക്ക് കീഴിൽ ജോലിയില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രീതി ക്രിമിനൽ കുറ്റമാക്കാൻ സഊദിയിൽ നീക്കം. ഇത് സംബന്ധിച്ച നിർദ്ദേശം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ തൊഴിൽ ചട്ടങ്ങളിൽ ഉൾപ്പെടുത്തുന്നതിനായി സമർപ്പിച്ചു. തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം ക്രമരഹിത സമ്പ്രദായങ്ങൾ കുറ്റകരമാക്കൽ അനിവാര്യമാണെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. തൊഴിലുടമക്ക് കീഴിൽ ജോലിയില്ലാതെ പ്രൊഫഷണൽ, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രീതി അവസാനിപ്പിക്കാനാണ് നീക്കം. ഇങ്ങിനെ റിക്രൂട്ട് ചെയ്യുന്ന വ്യക്തികൾക്കും ഇടനലിക്കാരായി പ്രവർത്തിക്കുന്നവർക്കുമെതിരെ ക്രിമിനൽ കുറ്റം ചുമത്തി […]