ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ രാജ്യദ്രോഹ കേസിൽ രണ്ടു സൈനികർക്ക് വധശിക്ഷ നടപ്പാക്കി

തായിഫ്:രാജ്യദ്രോഹക്കേസിൽ രണ്ടു സൈനികർക്ക് വധശിക്ഷ നടപ്പാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലെഫ്. കേണൽ പൈലറ്റ് മാജിദ് ബിൻ മൂസ അവാദ് അൽബലവി, ചീഫ് സാർജന്റ് യൂസുഫ് ബിൻ രിദ ഹസൻ അൽഅസൂനി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്. പ്രധാന സൈനിക കുറ്റകൃത്യങ്ങൾ നടത്തിയ ഇവരെ ഏഴു വർഷം മുമ്പ് ഹിജ്‌റ 1438 ദുൽഹജ് 24, 25 തീയതികളിലാണ് അറസ്റ്റ് ചെയ്തത്. ഇരുവരും രാജ്യദ്രോഹ കുറ്റം ചെയ്തതായും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
അന്വേഷണം പൂർത്തിയാക്കി ഇരുവർക്കുമെതിരായ കേസ് പ്രത്യേക കോടതിക്ക് സമർപ്പിക്കുകയും വിചാരണ പൂർത്തിയാക്കിയ കോടതി രണ്ടു പേർക്കും വധശിക്ഷ വിധിക്കുകയുമായിരുന്നു. വിചാരണ കോടതി വിധി മേൽകോടതികൾ അംഗീകരിക്കുകയും ശിക്ഷ നടപ്പാക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകുകയും ചെയ്തതിനെ തുടർന്നാണ് ലെഫ്. കേണൽ പൈലറ്റ് മാജിദ് ബിൻ മൂസ അവാദ് അൽബലവിക്കും ചീഫ് സാർജന്റ് യൂസുഫ് ബിൻ രിദ ഹസൻ അൽഅസൂനിക്കും ഇന്നലെ തായിഫിൽ വധശിക്ഷ നടപ്പാക്കിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!