ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

തോന്നിയ പോലെ കാലാവസ്ഥ പ്രവചനം നടത്തുന്നവർക്ക് സൗദിയിൽ അഞ്ച് ലക്ഷം റിയാൽ വരെ പിഴ

ജിദ്ദ :ലൈസന്‍സില്ലാതെ കാലാവസ്ഥാ പ്രവചനം നടത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ വരെ പിഴ വ്യവസ്ഥ ചെയ്യുന്ന നിലക്ക് കാലാവസ്ഥാ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളും ശിക്ഷകളും അടങ്ങിയ പട്ടികയില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഭേദഗതികള്‍ വരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് വരുത്താനുദ്ദേശിക്കുന്ന ഭേദഗതികള്‍ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ സെന്റര്‍ പരസ്യപ്പെടുത്തി. നിര്‍ദിഷ്ട ഭേദഗതികള്‍ നിയമ ലംഘനങ്ങളെ ഗുരുതരമായതും അല്ലാത്തതുമായി രണ്ടു വിഭാഗമായി തരംതിരിക്കുന്നു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാലാവസ്ഥാ നിരീക്ഷണ സേവനങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനത്തിനുള്ള ശിക്ഷകളില്‍ ഭേദഗതികള്‍ വരുത്തിയിട്ടില്ല. ഈ നിയമ ലംഘനത്തിനുള്ള ശിക്ഷ പത്തു വര്‍ഷം വരെ തടവും 20 ലക്ഷം റിയാല്‍ വരെ പിഴയുമായി നിലനിര്‍ത്തിയിട്ടുണ്ട്.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള ലൈസന്‍സും പെര്‍മിറ്റുമില്ലാതെ കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തല്‍, കാലാവസ്ഥാ നിരീക്ഷണ നിലയങ്ങളും നെറ്റ്‌വര്‍ക്കുകളും പ്രവര്‍ത്തിപ്പിക്കുന്നവര്‍ സെന്ററില്‍ നിന്നുള്ളതല്ലാത്ത കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പ്രസിദ്ധീകരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 5,000 റിയാല്‍ മുതല്‍ അഞ്ചു ലക്ഷം റിയാല്‍ വരെയാണ് പിഴ ചുമത്തുക. നിയമ ലംഘനത്തിന്റെ സ്വഭാവം, വലിപ്പം എന്നിവയുടെ അടിസ്ഥാനത്തിലാണ് പിഴ നിര്‍ണയിക്കുക. നിയമ വിരുദ്ധ മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചതു മൂലം സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും നിയമ ലംഘകനെ നിര്‍ബന്ധിക്കും.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!