*റിയാദ്* : വിദ്യാര്‍ഥികള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സ്കൂള്‍ ബസുകളെ മറികടന്നാല്‍ ആറായിരം റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്കി. റോഡുകളില്‍ വിദ്യാര്‍ഥികളെ കയറ്റാനും ഇറക്കാനും ബസുകള്‍ നിര്‍ത്തുമ്പോഴാണ് മറികടക്കാന്‍ പാടില്ലാത്തത്.
ഏറ്റവും പുതിയ സൗദി വാർത്തകൾക്കായി നിങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
ഇത് 3000 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെ പിഴ ചുമത്താന്‍ കാരണമാകും. കാല്‍നടയാത്രക്കാര്‍ക്ക് ഒരുക്കിയ പാതയില്‍ അവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. അല്ലെങ്കില്‍ 100 മുതല്‍ 150 റിയാല്‍ വരെ പിഴ ലഭിക്കും. വിദ്യാര്‍ഥികളുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം വാഹനങ്ങള്‍ ഏറ്റവും കുറഞ്ഞ വേഗതയിലാണ് ഓടിക്കേണ്ടതെന്നും ട്രാഫിക് വിഭാഗം ഓര്‍മ്മപ്പെടുത്തി.
➖