ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
UAE - യുഎഇ

ഷാർജയിലെ പൊതു ഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ
വൻ വർധന, പ്രതിദിനം 14,500 പേർ യാത്ര ചെയ്യുന്നു

ഷാർജയിലെ പൊതു ഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ
വൻ വർധന. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 3.9 കോടി പേരാണ് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്.ഏതാണ്ട് മൂന്ന് കോടിയോളം പേർ ടാക്സി സർവിസുകളും മറ്റ് ഫ്രാഞ്ചൈസി
കമ്പനികളുടെ വാഹനങ്ങളും ഉപയോഗപ്പെടുത്തി. പബ്ലിക് ട്രാൻസ്പോർട്ട് ബസുകൾ ഉപയോഗിച്ച് യാത്ര ചെയ്തവരുടെ എണ്ണം 53 ലക്ഷമാണ്.പ്രതിദിനം ഏതാണ്ട് 14,500 പേർ പൊതുഗതാഗതം ഉപയോപ്പെടുത്തുന്നതായി എസ്.ആർ.ടി.എ ചെയർമാൻ യൂസുഫ് ഖാമിസ് അൽ ഉസ്മാനി പറഞ്ഞു.12 ലൈനുകളിലായി 98 ബസുകളാണ് എമിറേറ്റിൽ സർവിസ് നടത്തുന്നത്. കഴിഞ്ഞ വർഷം ഇന്റർസിറ്റി ബസ് ഉപയോഗിച്ചവരുടെ എണ്ണം 36 ലക്ഷമാണ്. വിമാന യാത്രക്കാരുടെ എണ്ണവും കൂടി ചേരുമ്പോൾ മൊത്തം യാത്രക്കാരുടെ എണ്ണം 4 കോടിയിലധികമാകുമെന്നും ഖാമിസ് പറഞ്ഞു. എമിറേറ്റിൽ പൊതു ഗതാഗതം ഉപയോഗിക്കുന്നതിന് യാത്രക്കാരെ പ്രോത്സാഹിപ്പിക്കാൻ അതോറിറ്റി വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

UAE - യുഎഇ

പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ദുബൈയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു

പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ദുബൈയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 80 വയസ്സായിരുന്നു. അറ്റ്ലസ് ജ്വല്ലറി ഗ്രൂപിന്റെ സ്ഥാപകനായിരുന്ന രാമചന്ദ്രൻ സിനിമാ നിർമ്മാതാവ്, നടൻ, സംവിധായകൻ, വിതരണക്കാരൻ, ഫിലിം
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

മൊബൈൽ ആപ് ഉപയോഗിക്കുന്നവർ അതീവ സൂക്ഷ്മത പാലിക്കണമെന്ന് മുന്നറിയിപ്പ്

ദുബായ്: മൊബൈൽ ആപ് വഴിബാങ്ക് ഇടപാടുകൾ നടത്തുന്നവർ അതീവ സൂക്ഷ്മത പാലിക്കണമെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറും നേരിട്ടു ബന്ധിപ്പിക്കുന്ന ആപ് സുരക്ഷിതമായി ഉപയോഗിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടാൻ ഇടയുണ്ടെന്നാണ്
error: Content is protected !!