GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ പഠന ടേമുകളുടെ കാലാവധി നിർണയിക്കാൻ സ്‌കൂളുകൾക്ക് വ്യവസ്ഥകളോടെ അനുമതി

ജിദ്ദ:സൗദിയിൽ പഠന ടേമുകളുടെ തുടക്കവും ഒടുക്കവും നിർണയിക്കാൻ സ്‌കൂളുകൾക്ക് അനുമതി. ആകെ പഠന ദിനങ്ങൾ അംഗീകൃത അക്കാദമിക് കലണ്ടറിനേക്കാൾ കുറയരുത് എന്നത് അടക്കമുള്ള വ്യവസ്ഥകൾക്ക് വിധേയമായി പഠന ടേമുകളുടെ തുടക്കവും ഒടുക്കവും നിർണയിക്കാനും അവധികൾ നിശ്ചയിക്കാനും സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയമാണ് അനുമതി നൽകിയത്.
പഠന ദിവസങ്ങൾ അക്കാദമിക് കലണ്ടറിനെക്കാൾ വർധിപ്പിക്കാൻ അനുമതിയുണ്ട്. അധ്യയന വർഷാരംഭം അംഗീകൃത അക്കാദമിക് കലണ്ടറിനെക്കാൾ രണ്ടാഴ്ചയിൽ കവിയാത്ത നിലയ്ക്ക് മുന്തിക്കാനോ പിന്തിക്കാനോ അനുമതിയുണ്ട്. അക്കാദമിക് കലണ്ടറിൽ നിർണയിച്ച അവധികൾ പാലിച്ചു കൊണ്ട് അവധികൾ ക്രമീകരിക്കാനും സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
അന്താരാഷ്ട്ര, ദേശീയ പരീക്ഷകൾ നടത്തുന്നതിന് നിർണിത സമയങ്ങളിലെ പഠന തുടർച്ച സ്‌കൂളുകൾ ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്. പഠന ടേമുകളുടെ തുടക്കവും ഒടുക്കവും അവധികളും സ്വന്തം നിലയ്ക്ക് നിർണയിക്കാൻ ആഗ്രഹിക്കുന്ന സ്‌കൂളുകൾ ഇതുമായി ബന്ധപ്പെട്ട സമയ പദ്ധതി അംഗീകൃത അക്കാദമിക് കലണ്ടർ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ചയിൽ കവിയാത്ത കാലം മുമ്പ് വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കണം. പഠന ടേമുകളുടെ തുടക്കവും ഒടുക്കവും അവധികളും പദ്ധതിയിൽ വ്യക്തമാക്കുകയും ഇത് വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കുകയും വേണം.
ഇതിനു ശേഷം അധ്യയന വർഷം ആരംഭിക്കുന്നതിന് രണ്ടാഴ്ചയിൽ കുറയാത്ത കാലം മുമ്പ് പദ്ധതി ഗുണഭോക്താക്കളെ സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!