GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കൂടുതൽ ഹാജിമാർ എത്തുന്ന രാജ്യങ്ങളിലെയും സൗദിയിലെയും ഈ-പെയ്മെൻറ് സംവിധാനങ്ങൾ ബന്ധിപ്പിക്കാൻ നീക്കം

ജിദ്ദ:വലിയ തോതില്‍ ഹജ് തീര്‍ഥാടകര്‍ എത്തുന്ന രാജ്യങ്ങളിലെയും സൗദിയിലെയും ഇ-പെയ്‌മെന്റ് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ വെളിപ്പെടുത്തി. വരും വര്‍ഷങ്ങളില്‍ ഹജ് തീര്‍ഥാടകരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നതു കൂടി കണക്കിലെടുത്താണിത്. സാങ്കേതിക മേഖല അടക്കമുള്ള നിരവധി മേഖലകളില്‍ ഹാജിമാര്‍ക്ക് സവിശേഷ സേവനങ്ങള്‍ നല്‍കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്.
ഇ-പെയ്‌മെന്റ് സേവന മേഖലയില്‍ ഹാജിമാര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണും. നിരവധി രാജ്യങ്ങളില്‍ പ്രത്യേകമായ ഇ-പെയ്‌മെന്റ് സംവിധാനങ്ങളുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഹാജിമാര്‍ക്ക് തങ്ങളുടെ പക്കലുള്ള ഇ-പെയ്‌മെന്റ് സംവിധാനങ്ങള്‍ സൗദിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. സൗദിയിലെ ഇ-പെയ്‌മെന്റ് സംവിധാനങ്ങളും അവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതില്‍ പ്രധാന പങ്കാളിയെന്നോണം സ്വകാര്യ മേഖല വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!