GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ അവധി ദിവസങ്ങൾ മൂന്നുദിവസമാക്കുന്നു… യാഥാർത്ഥ്യം എന്ത്?


റിയാദ്-വാരാന്ത അവധി മുന്നുദിവസമാക്കുന്നതിനെ കുറിച്ച് പഠിച്ചുവരികയാണെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. നിലവില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് വാരാന്ത അവധി. ഇത് മൂന്ന് ദിവസമാക്കുന്നതിനെകുറിച്ചുള്ള ചര്‍ച്ചയാണ് പുരോഗമിക്കുന്നത്.
തൊഴില്‍ നിയമ വ്യവസ്ഥകള്‍ നിരന്തരമായി അവലോകനം ചെയ്യുന്നുണ്ടെന്നും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. വിഷയം പൊതുജനാഭിപ്രായം തേടുന്നതിനായി മാറ്റിവെച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച തുടരുകയാണ്. നടപ്പായാൽ പ്രവാസികൾക്കും വലിയ ആശ്വാസമായിരിക്കും യുഎഇയിൽ ഈ നിയമം നടപ്പാക്കിയതിനു ശേഷം തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ് ഓവർടൈം സാലറി ലഭിക്കാനും സാധ്യത കൂടുതലാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!