NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ മക്ക, മദീന, അല്‍ ഖസീം, ഹായില്‍ എന്നിവിടങ്ങളില്‍ പൊടിക്കാറ്റിനു സാധ്യത BY GULF MALAYALAM NEWS February 23, 2023 0 Comments 616 Views റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ വടക്കു, കിഴക്കന്‍ മേഖലകളില്‍ വ്യാഴാഴ്ച ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം മക്ക, മദീന, അല്‍ ഖസീം, ഹായില്‍ എന്നിവിടങ്ങളില്‍ പൊടിക്കാറ്റാണ് പ്രവചിക്കുന്നത്. ഈ പ്രദേശങ്ങളില്‍ പൊടിക്കാറ്റ് ദൃശ്യപരതക്ക് തടസ്സമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മക്കയില്‍ 30 ഡിഗ്രി വരെ ആയിരിക്കും താപനില. മദീനയിലും റിയാദിലും 29 ഡിഗ്രിയും ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ 29 ഡിഗ്രിയും അബഹ, തബൂക്ക് എന്നിവിടങ്ങളില്‍ 22 ഡിഗ്രിയുമാണ് താപനില. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക