KERELA NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ കരിപ്പൂര്- യു എ ഇ സെക്ടറുകളിലെ നാല് സര്വീസുകള് എയര് ഇന്ത്യനിര്ത്തി. BY GULF MALAYALAM NEWS February 13, 2023 0 Comments 448 Views കരിപ്പൂര്: കരിപ്പൂര്- യു എ ഇ സെക്ടറുകളിലെ നാല് സര്വീസുകള് എയര് ഇന്ത്യനിര്ത്തി. സര്വീസുകളുടെ ബുക്കിങ്ങും നിര്ത്തിവച്ചു.മാര്ച്ച് 27 മുതല് ബുക്കിങ് സ്വീകരിക്കില്ല. ബുക്കിങ്ങ് നിര്ത്തുന്ന സന്ദേശം ട്രാവല് ഏജന്റുമാര്ക്കും ലഭിച്ചു. എയര് ഇന്ത്യയുടെ എഐ 937 കരിപ്പൂര്– ദുബായ്, എഐ 997 കരിപ്പൂര്– ഷാര്ജ സര്വീസുകളും ഷാര്ജ, ദുബായ് എന്നിവിടങ്ങളില്നിന്ന് കരിപ്പൂരിലേക്കുള്ള രണ്ട് സര്വീസുകളുമാണ് നിര്ത്തിവയ്ക്കുന്നത്. എയര് ഇന്ത്യയുടെ വെബ്സൈറ്റില്നിന്ന് ഈ സര്വീസുകള് ഒഴിവാക്കി. തിരക്കേറിയ സെക്ടറിലെ നാല് സര്വീസുകള് നിര്ത്തുന്നതോടെ യാത്രാദുരിതവും വര്ധിക്കും.ഇതോടെ ഈ സെക്ടറില് സര്വീസ് നടത്തുന്ന വിദേശ വിമാന കമ്പനികള് ടിക്കറ്റ് നിരക്ക് വര്ധിപ്പിക്കും. മധ്യവേനല് അവധി ആരംഭിക്കുന്നതോടെ യു എ ഇ സെക്ടറില് യാത്രാക്ലേശം ഇരട്ടിയാകും വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക