GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഈ വർഷത്തെ ആദ്യ ഹജ്ജ്‌ വിമാനം മദീനയിലേക്ക് മേയ് 21 നു പുറപ്പെടും

കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ആദ്യ ഹജ്ജ്‌ വിമാനം മദീനയിലേക്ക്.
ഇവരുടെ മടക്കയാത്ര ജിദ്ദയിൽനിന്നായിരിക്കും. രണ്ടാംഘട്ടത്തിലുള്ളവർ ജിദ്ദയിലേക്കാണ് പുറപ്പെടുക. ഇവർ മടങ്ങുന്നത് മദീനയിൽനിന്നായിരിക്കും.

മേയ് 21 മുതൽ ജൂൺ 22 വരെ രണ്ടു ഘട്ടങ്ങളിലായിരിക്കും യാത്ര.
യാത്ര പുറപ്പെടുന്നതിന് അഞ്ചു മണിക്കൂർ മുമ്പ് ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിൽ എത്തണം.


മടക്കയാത്ര ജൂലൈ മൂന്നുമുതൽ ആഗസ്റ്റ് രണ്ടുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. 30 മുതൽ 40 വരെ ദിവസമായിരിക്കും ഹജ്ജ് യാത്രയുടെ സമയപരിധി.


25 പുറപ്പെടൽ കേന്ദ്രങ്ങളിൽനിന്നായിരിക്കും യാത്ര. ഓരോ കേന്ദ്രങ്ങളിൽനിന്നും അവസാനമായി ഹജ്ജ് യാത്ര നടന്ന സമയങ്ങളിലെ വിമാന ടിക്കറ്റ് നിരക്കും മൊത്തം ചെലവും കേന്ദ്ര ഹജ്ജ് കമ്മിറ്റി മാർഗനിർദേശത്തിൽ നൽകിയിട്ടുണ്ട്

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!