NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ COVID ആശങ്ക വേണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം BY GULF MALAYALAM NEWS January 16, 2023 0 Comments 1.43K Views റിയാദ് : ചൈനയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ അറുപതിനായിരത്തിലധികം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. പ്രായമായവർക്ക് ആവശ്യമായ തോതിൽ വാക്‌സിനേഷൻ നൽകാത്തതും ഒമിക്രോൺ മ്യൂട്ടന്റിനും അതിന്റെ ഉപജാതികൾക്കുമെതിരെ ഫലപ്രദമായ വാക്‌സിനുകളുടെ അഭാവവുമാണ് ചൈനയിലെ കോവിഡ് വ്യാപനത്തിന് കാരണമായതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകർച്ചവ്യാധി കൺസൽട്ടന്റും അണ്ടർ സെക്രട്ടറിയുമായ അബ്ദുല്ല അസീരി പറഞ്ഞു. സീറോ കോവിഡ് നയം പിന്തുടരുന്നുണ്ടെങ്കിലും കോവിഡ് വൈറസ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ചൈനയിൽ കാണുന്നത്. എന്നാൽ വാക്‌സിൻ ഫലപ്രദമായി സ്വീകരിച്ച രാജ്യങ്ങളിൽ രോഗവ്യാപനം കുറവുമാണ് -അദ്ദേഹം പറഞ്ഞു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക